ഹെവി ലുക്കിൽ തിളങ്ങി തെന്നിന്ത്യൻ താരറാണി; സ്‌നേഹയുടെ വൈറൽ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം… | Actress Sneha In Beautiful Salwar Pics Goes Viral Malayalam

Actress Sneha In Beautiful Salwar Pics Goes Viral Malayalam : മലയാളി അല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്നേഹ. തമിഴ് സിനിമാ രംഗത്ത്  സജീവമായിരുന്നു സ്നേഹ വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന പിന്നീട് അഭിനയത്തിലേക്ക് തിരിച്ച്‌ വന്നിരുന്നെങ്കിലും അത്ര സജീവമല്ല. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും പരസ്യ ചിത്ര രംഗത്തും സജീവമായ താരം ഇടക്കിടയ്ക്ക് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

അവയെല്ലാം ക്ഷണ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. ഇപ്പോഴിതാ താരം പങ്കുവെച്ചിട്ടുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലാബിനൊപ്പം ഹെവി ലുക്കിലാണ്  സ്നേഹ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെമി മോഡൽ ലുക്കിൽ പർപ്പിൾ കളർ കുർത്തിയിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  ലൈറ്റ് മേക്കപ്പിൽ ഡാർക്ക് പർപ്പിൾ കളർ കുർത്തിക്കൊപ്പം ലൈറ്റ് പർപ്പിൾ  ദുപ്പട്ടയാണ് സ്നേഹ അണിഞ്ഞിരിക്കുന്നത്.

നിങ്ങൾ നടന്ന വഴി നിങ്ങൾക്കേ അറിയൂ. പോരാട്ടത്തിന്റെ വെല്ലുവിളികളും പ്രതിബന്ധങ്ങളും നിങ്ങൾക്ക് മാത്രമേ അറിയൂ, അതിനാൽ നിങ്ങൾ എത്രത്തോളം എത്തി എന്നതിൽ അഭിമാനിക്കുക എന്ന അടിക്കുറിപ്പിനൊപ്പം ആണ് സ്നേഹ തന്റെ മനോഹര ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അശോകാണ് മനോഹര ചിത്രങ്ങൾ പകർത്തിട്ടുള്ളത്. സ്നേഹ തന്നെയാണ് തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. 

നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്. രണ്ടാം വരവിൽ സ്നേഹ മമ്മൂട്ടിയ്ക്ക് ഒപ്പം മലയാള സിനിമയായ ‘ഗ്രേറ്റ് ഫാദറിൽ അഭിനയിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ സ്‌നേഹയുടെ ഭർത്താവായ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.