പാർത്തു ചേച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ശ്രിശ്വേത; ക്യൂട്ട് വീഡിയോ പങ്കുവെച്ചു കൊണ്ട് താരം… | Actress Shriswetha Birthday Wish To Pratheeksha Malayalam

Actress Shriswetha Birthday Wish To Pratheeksha Malayalam : പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗംപരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് വളരെ അടുത്തറിയാം. കല്യാണി എന്ന കഥാപാത്രത്തെയും അവിടെ ജീവിത സാഹചര്യത്തെയും ചുറ്റിപ്പറ്റിയാണ് മൗനരാഗം എന്ന പരമ്പരയുടെ കഥ സഞ്ചരിക്കുന്നത്. തെലുങ്ക് പരമ്പരയായ മൗനത്തിന്റെ മലയാളം റീമേക്കാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പര. ഐശ്വര്യ റംസായി ആണ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കല്യാണി തികച്ചും സംസാരശേഷിയില്ലാത്ത ഒരു കുട്ടിയാണ് ജന്മനാ തന്നെ. സ്വന്തം അച്ഛനും വീട്ടുകാരും കല്യാണിയെ തള്ളിപ്പറയുന്നു. അമ്മ മാത്രമാണ് കല്യാണിക്ക് ഒരു ആശ്രയമായി ഉണ്ടായിരുന്നത്. മുതിർന്നതിനുശേഷം കിരൺ എന്ന ഒരു വ്യക്തിയുടെ കമ്പനിയിൽ കാന്റീനിൽ ജോലിക്കായി പ്രവേശിക്കുകയും പിന്നീട് കിരണും കല്യാണിയും തമ്മിൽ പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്യുന്നു.

കിരണിന്റെ കല്യാണത്തിന് നിരവധി എതിർപ്പുകൾ ഉണ്ടായിരുന്നു എന്നാൽ അവയൊന്നും കണക്കാക്കാതെയാണ് കിരൺ കല്യാണിയെ വിവാഹം കഴിച്ചത്. കിരൺ ആയി വേഷമിടുന്നത് നലീഫ് ആണ്. കിരണിന്റെ അമ്മാവന്റെ മകൾ സരയൂ കിരണിനെ സ്നേഹിക്കുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് കിരണിന്റെ സമ്പത്ത് മോഹിച്ചു മാത്രമായിരുന്നു. കല്യാണിയുമായുള്ള വിവാഹശേഷം സരയുവിന് കിരണിനോടുള്ള ശത്രുത വർദ്ധിക്കുന്നു. സരയു എന്ന കഥാപാത്രമായി വേഷമിടുന്നത് പ്രതീക്ഷ ജി പ്രദീപ് ആണ്.

കിരണിന് ഒരു സഹോദരിയാണ് ഉള്ളത് സോണിയ. സോണിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീ ശ്വേതാ മഹാലക്ഷ്മിയാണ്. ഇപ്പോൾ ശ്രീ ശ്വേതാ മഹാലക്ഷ്മി പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം റിൽസ് ആണ് ശ്രദ്ധേയമാകുന്നത്. പ്രതീക്ഷാജി പ്രദീപിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രതീക്ഷ ജി പ്രദീപ് ശ്രീ ശ്വേതാ മഹാലക്ഷ്മിയെ ചുമലിൽ എടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. Happy happy birthday parthu Chechi എന്നാ അടിക്കുറിപ്പോടെണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.