8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കിട്ടിയ സൗഭാഗ്യം!! അമ്മയായ സന്തോഷം പങ്കുവെച്ച് ശ്രീജയും സെന്തിലും… | Actress Shreeja Happiness News Viral Malayalam

Actress Shreeja Happiness News Viral Malayalam : മലയാളികൾക്ക്, പ്രത്യേകിച്ച് ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശ്രീജ ചന്ദ്രൻ. സിനിമയിൽ നിന്നും സീരിയലിൽ എത്തിയ താരം പിന്നീട് ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറി. ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിന്ന സമയത്താണ് താരം പെട്ടെന്ന് അപ്രതീക്ഷമായി ഒരു ഇടവേളയെടുത്തത്. തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ ശ്രീജ നടൻ സെന്തിലിനെയാണ് വിവാഹം കഴിച്ചത്.

എന്നാലിപ്പോൾ ഇരുവരും ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തങ്ങൾക്ക് ഒരു മകൻ ജനിച്ചു, ഞങ്ങൾ അച്ഛനും അമ്മയുമായി എന്നുപറഞ്ഞുകൊണ്ട് ഇരുവരും സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ്‌ പങ്കുവെച്ചിരുന്നു. ഏറെ നാളുകൾക്ക് മുമ്പ് നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ കണ്ട സമയത്താണ് നടി ഗർഭിണിയാണെന്നൊക്കെ ആരാധകർ മനസിലാക്കിയത്. നീണ്ട കാത്തിരിപ്പിന് ശേഷം ഇപ്പോഴിതാ ഇരുവർക്കും ഒരു കുട്ടി പിറന്നിരിക്കുകയാണ്. ഞങ്ങളിപ്പോൾ ഏറെ സന്തോഷത്തിലാണെന്ന് ഇരുവരും പറയുന്നു.

നടനും ടീവി അവതാരകനും റേഡിയോ ജോക്കിയുമായ സെന്തിൽ നിരവധി സിനിമകളുടെയും ഭാഗമാണ്. ഇവരൊന്നിച്ചും അഭിനയിച്ചിരുന്നു. സ്‌ക്രീനിലെ കെമിസ്ട്രി ഇരുവരും അവരുടെ സ്വകാര്യജീവത്തിലേക്കും പകർത്തുകയായിരുന്നു എന്ന് പറയാം. ശരവണൻ എന്ന കഥാപാത്രത്തെ സെന്തിൽ അവതരിച്ചപ്പോൾ മീനാക്ഷി എന്ന കഥാപാത്രത്തെ ശ്രീജ ചന്ദ്രൻ അഭിനയിച്ച് മനോഹരമാക്കി. തിരുപ്പതിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

2014ലായിരുന്നു വിവാഹം രഹസ്യമായി നടത്തിയത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്‌. നീണ്ട എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീജ ഇപ്പോൾ അമ്മയായത്. മലയാളിയായ ശ്രീജ തിരുവനന്തപുരംകാരിയാണ്, ശ്രീജ തന്റെ ജീവിതത്തിൽ വന്ന ശേഷം തനിക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി എന്ന് സെന്തിൽ പറഞ്ഞിട്ടുണ്ട്. ശ്രീജ ജനപ്രീതി നേടുന്നത് സീരിയലിലൂടെയാണ്. സീരിയലിലൂടെ മലയാളികളുടെ പ്രയങ്കരിയായി മാറി, തമിഴ് സീരിയലുകളിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രീജ പ്രേക്ഷകസ്വീകാര്യതയും നേടിയെടുത്തു.

Rate this post