ബ്രേക്ക്‌ഫാസ്റ്റ് ടേബിളിൽ തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക്.!! നടി പരിണീതി ചോപ്ര വിവാഹിതയായി; ബോളിവുഡിനെ ഇളക്കി മറച്ച് രാജകീയ വിവാഹം.!! | Actress Parineeti Chopra Get Mrried Raghav Chadha
Actress Parineeti Chopra Get Mrried Raghav Chadha : ബോളിവുഡ് നടി പരിനീതി ചോപ്ര വിവാഹിതയായി. ആം ആദ്മി പാർട്ടി നേതാവും രാജ്യ സഭാ എം പി യുമായ രാഘവ് ചദ്ദയെയാണ് താരം വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഉദയ്പൂരിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മൻ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര, ക്രിക്കറ്റ് താരം ഹർഭജൻ സിങ്, ടെന്നീസ് താരം സാനിയ മിർസ എന്നിവരെല്ലാം വിവാഹചടങ്ങിൽ പങ്കെടുത്തു. മനോഹരമായി അണിയിച്ചൊരുക്കിയ വള്ളങ്ങളിലാണ് വധൂ വരന്മാർ വിവാഹത്തിനായി വന്നത്.പേൾ വൈറ്റ് വസ്ത്രങ്ങൾ ആണ് ഇരുവരും ധരിച്ചത്.ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചൊപ്രയുടെ അമ്മ മധു ചൊപ്രയും ഉദയ്പൂരിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രിയങ്ക ചൊപ്രയുടെ കസിൻ ആണ് പരിനീതി ചോപ്ര.തുടക്കത്തിൽ ചെറിയ ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെട്ട പരിനീതി ചോപ്ര എന്ന നടിയുടെ ബോളിവുഡിലെ വളർച്ച പ്രശംസനീയമാണ്.
2011 ൽ പുറത്തിറങ്ങിയ ലേഡീസ് വേഴ്‌സസ് റിക്കിബാൽ എന്ന ചിത്രത്തിലൂടെയാണ് പരിനീതി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.പിന്നീട് നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തി.മികച്ച ഒരു ഗായിക കൂടിയാണ് പരിനീതി.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഒരുമിച്ചു പഠിച്ചവരാണ് ഇരുവരും. പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ് പ്രണയമായി മാറിയത്.
ലീലാ പാലാസിൽ വെച്ച് നടന്ന രാജകീയ വിരഹത്തിന്റെ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചു. “ബ്രേക്ക്‌ഫാസ്റ്റ് ടേബിളിൽ നടന്ന സംസാരത്തിൽ തുടങ്ങിയ പ്രണയം. നമ്മുടെ ഹൃദയങ്ങൾ പരസ്പരം തിരിച്ചറിഞ്ഞു. ഒരുപാട് നാളുകളായി ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു ഒടുവിൽ നമ്മൾ ഭാര്യ ഭർത്താക്കന്മാർ ആയിരിക്കുന്നു. ഒരുമിച്ചാല്ലാതെ ജീവിക്കാനാവില്ല നമ്മുടെ ശാശ്വത കാലം ഇവിടെ തുടങ്ങുന്നു എന്നിങ്ങനെ പ്രണയാർദ്രമായ വരികൾ കുറിച്ച് കൊണ്ടാണ് താരം വിവാഹ ചിത്രങ്ങൾ പങ്ക് വെച്ചത്”. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ചിത്രത്തിന് ആദ്യ കമന്റുമായി എത്തിയത് പ്രിയങ്ക ചൊപ്രയാണ്. സിനിമ സുഹൃത്തുക്കൾക്കായി പ്രത്യേക റിസപ്ഷൻ നടത്തും.