സമ്പത്തിന്റെ വീട്ടിലെ നിറഞ്ഞ സാമ്പത്താവാൻ വലതുകാൽ വെച്ച് ഇഷ്ടനടി..!! താളമേളത്തിന്റെ ആരവത്തിൽ നടി മൈഥിലി ഭർതൃവീട്ടിലേക്ക്… | Actress Mythili Marriage Video

Actress Mythili Marriage Video : മലയാളികളുടെ പ്രിയ നായിക മൈഥിലി വിവാഹിതയായി. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ആർക്കിടെക്റ്റ് സമ്പത്താണ് വരൻ. വ്യാഴാഴ്ച്ച (ഏപ്രിൽ 28) കാലത്താണ് ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഇരുവരും വിവാഹിതരായത്. നടിയുടെ വിവാഹ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. നടിയും മൈഥിലിയുടെ അടുത്ത സുഹൃത്തുമായ ശ്രിന്ദ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വിവാഹ ചടങ്ങുകൾക്ക് ശേഷം വരന്റെ വീട്ടിലേക്കാണ് ഇരുവരും മടങ്ങിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ്‌ സമ്പത്തിന്റെ വീട്ടിൽ നവദമ്പതികളെ സ്വീകരിച്ചത്. ശേഷം, സമ്പത്തിന്റെ അമ്മ നിലവിളക്ക് നൽകി മൈഥിലിയെ വീട്ടിലേക്ക് സ്വീകരിച്ചു. നിലവിളക്ക് കയ്യിൽ പിടിച്ച് വലതുകാലെടുത്തുവച്ച് മൈഥിലി വീട്ടിലേക്ക് കയറി. ശേഷം, വീടിന്റെ മുകളിലെ നിലയിലുള്ള പൂജ മുറിയിൽ വിളക്ക് വച്ച് പ്രാർത്ഥിച്ച് മൈഥിലിയും സമ്പത്തും അടുത്ത ചടങ്ങിലേക്ക് കടന്നു.

പൂജ മുറിയിലെ പ്രാർത്ഥനക്ക് ശേഷം, വീട്ടിലെ മുതിർന്ന അംഗങ്ങൾ നവദമ്പതികൾക്ക് മധുരം നൽകുന്ന ചടങ്ങായിരുന്നു. മധുരം നൽകുന്ന ചടങ്ങ് പുരോഗമിക്കുമ്പോഴും, വീടിന് പുറത്ത് ചെണ്ടമേളം തകർതിയിൽ കൊഴുക്കുന്നുണ്ടായിരുന്നു. അതിന്റെ ആവേശത്തിൽ മധുരം നൽകുന്ന ചടങ്ങിനിടയിൽ നവവരൻ സമ്പത്ത് താളം പിടിക്കുകയും ആരവം മുഴക്കുകയും ചെയ്യുകയായിരുന്നു.

വിവാഹ ചടങ്ങുകൾക്കായി, മൈഥിലി പരമ്പരാഗത സ്വർണ്ണ നിറവും വെള്ളയും കലർന്ന കസവു സാരിയാണ് ധരിച്ചിരുന്നത്, വരൻ സമ്പത്ത് പരമ്പരാഗത മുണ്ടും വെള്ള ഷർട്ടും ധരിച്ചു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് വിവാഹദിനത്തിൽ നവദമ്പതികളെ അണിയിച്ചൊരുക്കിയത്. സിനിമ താരങ്ങൾക്കായി ഇന്ന് വൈകിട്ട് കൊച്ചിയിൽ ഫൺക്ഷൻ സംഘടിപ്പിക്കുന്നുണ്ട്. നിരവധി സിനിമാ താരങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.