കുട്ടി ഉടുപ്പിട്ട് കുഞ്ഞുമായി കടലോരത്ത് മൈഥിലി.!! കുടുംബത്തോടൊപ്പം ചുറ്റിക്കറങ്ങി താരം; യാത്ര ചിത്രങ്ങൾ വൈറൽ.!! | Actress Mythili Family

Actress Mythili Family : മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മൈഥിലി. പലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കുകയുണ്ടായി. പത്തനംതിട്ടയിലെ കോന്നി സ്വദേശിയായ മൈഥിലി മുപ്പത്തിയേഴോളം ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് താരത്തിൻ്റെ യഥാർത്ഥ പേര്.

അഭിനേത്രി മാത്രമല്ല താനൊരു ഗായിക കൂടിയാണെന്ന് തെളിയിച്ച മൈഥിലിയുടെ മോഹൻലാൽ ചിത്രമായ ലോഹത്തിലെ ‘കനക മൈലാഞ്ചി നിറയെ’ എന്ന ഗാനം പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചിരുന്നു. എന്നാൽ 2019 നു ശേഷം മലയാളികളുടെ പ്രിയ താരത്തെ സിനിമകളിൽ അധികം കണ്ടില്ല. ഡിപ്രഷനിലായി സിനിമകളിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് സിനിമാ സംവിധാന മോഹവുമായാണ് അരങ്ങേറ്റം കുറിച്ചത്. ഇതു വരെ താരത്തിൻ്റെ ആഗ്രഹം സഫലമായില്ലെങ്കിലും അതിനു വേണ്ടിയുള്ള ഒരുക്കത്തിലാണ് താരം.

അതിനിടയിൽ 2022 ഏപ്രിലിലായിരുന്നു ആർക്കിടെക്റ്റായ സമ്പത്തുമായുള്ള താരത്തിൻ്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. 2023 ജനുവരി നാലിന് ഒരു മകൻ പിറക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ മകൻ്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

കുഞ്ഞിന് നീൽ സമ്പത്ത് എന്ന് പേരിട്ട വിവരവും പ്രേക്ഷകരുമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി താരം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിൻ്റെ ചോറൂണിനായി കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ വീഡിയോ താരം പങ്കുവെച്ചത്. ഇപ്പോഴിതാ താരം പങ്കുവെച്ച മറ്റൊരു വീഡിയോയാണ് വൈറലായി മാറുന്നത്. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കടൽത്തീരത്തിനടുത്തുള്ള കുടുംബത്തോടൊരുമിച്ചുള്ള ഫോട്ടോയ്ക്ക്, ‘മൈ ക്യൂട്ട് ഫാമിലി’ എന്ന ക്യാപ്ഷൻ നൽകിയാണ് പങ്കുവച്ചിരിക്കുന്നത്. കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന മൈഥിലിയുടെ എല്ലാ പോസ്റ്റുകളിലും ബന്ധുക്കളും നിറഞ്ഞു നിൽക്കാറുണ്ട്.

Rate this post