നിറങ്ങൾ സംസാരിക്കട്ടെ!! മകൾക്കൊപ്പം കളർഫുൾ കോസ്റ്റ്യൂമിൽ തിളങ്ങി നടി മുക്ത; അമ്മയും മകളും ഒരേ പൊളിയെന്ന് ആരാധകർ… | Actress Muktha With Daughter Malayalam

Actress Muktha With Daughter Malayalam : മലയാള സിനിമാ ആസ്വാദകർക്കിടയിൽ സുപരിചിതയായ താരമാണല്ലോ മുക്ത. മലയാളത്തിന് പുറമേ തമിഴ് സിനിമാ ലോകത്തും ശ്രദ്ധേയമായ വേഷങ്ങളാൽ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിരുന്നു. വിവാഹത്തിനു മുമ്പ് അഭിനയ ലോകത്ത് സജീവമായിരുന്നെങ്കിലും പിന്നീട് വിവാഹ ശേഷം സിനിമാ ലോകത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം. മലയാളത്തിന്റെ പ്രിയ ഗായികയായ റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയാണ് താരം വിവാഹം ചെയ്തിരുന്നത് എന്നതിനാൽ തന്നെ ഇവരുടെ വിശേഷങ്ങളും മറ്റും ആരാധകർക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. എന്റെ സിനിമാ വിശേഷങ്ങളും മകൾ കിയാരയുടെ വിശേഷങ്ങളും മറ്റും പങ്കുവെക്കുന്നതിനോടൊപ്പം തന്നെ സ്റ്റൈലിഷ് കോസ്റ്റ്യൂമുകളിലുള്ള ഫോട്ടോഷൂട്ടുകളാൽ താരം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കേന്ദ്രമാകാറുണ്ട്. മാത്രമല്ല മകൾ കിയാര ” പത്താം വളവ് ” എന്ന പത്മകുമാർ ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവട് വച്ച വാർത്തയും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. മകൾ കിയാരക്കൊപ്പം കളർഫുൾ കോസ്റ്റ്യൂമിൽ അതി സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരമിപ്പോൾ. അമ്മയുടെയും മകളുടെയും ഒരേ നിറത്തിലുള്ള ഈ ഒരു കോസ്റ്റ്യൂം തന്നെയാണ് ഏതു ചിത്രം ആരാധകർക്കിടയിൽ വേറിട്ട് നിർത്തുന്നത്. ഇളം പച്ച നിറത്തിലുള്ള ടോപ്പിനൊപ്പം പല പല നിറങ്ങളിലുള്ള മിഡിയും സാരിയുമാണ് ഇരുവരുടെയും വേഷം.

“നിറങ്ങൾ സംസാരിക്കട്ടെ! ഞങ്ങൾ നിങ്ങൾക്കായി സംഭരിച്ചിരിക്കുന്ന പുതിയ പുതിയ ശേഖരങ്ങളിൽ നിങ്ങൾ ആവേശഭരിതരാണോ?” എന്ന ക്യാപ്ഷനിൽ പങ്കുവച്ച ഈ ഒരു ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫറായ ബെൻജോ മാത്യുവാണ്. ഈയൊരു കളർഫുൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ഇടംപിടിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.