എല്ലാ അമ്മമാർക്കും മാതൃദിനാശംസകളുമായി ഈ അമ്മക്കുട്ടിയും കണ്മണിക്കുട്ടിയും… | Actress Muktha And Daughter Mothers Day

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. മലയാളത്തിൽ മാത്രമല്ല തമിഴിലും ഒട്ടനവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗായികയായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് മുക്ത വിവാഹം കഴിച്ചത്. സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷനിലും സോഷ്യൽ മീഡിയയിലുമൊക്കെ താരം ഏറെ ആക്റ്റീവാണ്. താരത്തിന്റെ മകളും സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ സുപരിചിതമായ ഒരു മുഖമാണ്.

സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും നടി മുക്ത സോഷ്യൽ മീഡിയയിൽ സജീവമാണ്. കണ്മണി എന്ന് വിളിക്കുന്ന മകൾ കിയാരയുടെ കുസൃതികളും വിശേഷങ്ങളുമെല്ലാം നടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾക്ക് മുക്തയോളം സുപരിചിതയാണ് മകൾ കിയാരയും. റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് റിമിയുടെ സഹോദരന്റെ പുത്രിക്കൂടിയായ കിയാരയെ ആളുകൾ അടുത്തറിയുന്നത്.

2005-ൽ പുറത്തിറങ്ങിയ ‘ഒറ്റ നാണയം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മുക്ത. 2015-ൽ പുറത്തിറങ്ങിയ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിലൂടെയാണ് മുക്ത അവസാനമായി മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇപ്പോൾ ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിക്കുന്ന എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ‘പത്താം വളവ്’ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മുക്തയുടെ മകൾ കണ്മണി.

മാതൃദിനത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി തിളങ്ങുകയാണ് അമ്മയും മകൾ കണ്മണികുട്ടിയും. എല്ലാ അമ്മമാർക്കും മാതൃദിനാശംസകളുമായാണ് മുക്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു കമന്റുമായി എത്തിയിരിക്കുന്നത്…