മേഘ്നയും മകനും രാത്രി ഏറെ നാളുകൾക്കു ശേഷം പാർട്ടിയിൽ!! പുഞ്ചിരിച്ച മുഖത്തോടെ മേഘ്ന… | Actress Meghna With Son At A Party Malayalam

Actress Meghna With Son At A Party Malayalam : മലയാള സിനിമാമേഖലയിലും കന്നഡ സിനിമ മേഖലയിലും ഒരു പോലെ തിളങ്ങിയ നടിയാണ് മേഘ്ന രാജ്. കന്നഡ സിനിമ ലോകത്ത് ഏറ്റവും ശ്രദ്ധേയമായ കുടുംബം കൂടിയാണ് സർജ്ജ. കുഞ്ഞതിഥിയുടെ വരവിനായി നാളുകൾ എണ്ണി കാത്തിരിക്കെയാണ് മേഘ്ന രാജിന്റെ ഭർത്താവ് ചിരഞ്ജിവി സർജ്ജയുടെ അപ്രതീക്ഷിതമായ നഷ്ടപ്പെടൽ. അടുത്ത സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും പിന്നീട് പ്രണയിച്ച് വിവാഹം ചെയ്യുക ആയിരുന്നു.

നാലര മാസം ഗർഭിണി ആയ സമയത്ത് ആയിരുന്നു ചിരഞ്ജിവി സർജ്ജയുടെ വിയോഗം. ചീരു പോയപ്പോൾ ഗായനാക്കളോജിസ്റ്റിനെ വിളിക്കുകയായിരുന്നു ആദ്യം ചെയ്തത് എന്ന മേഘ്ന പറയുന്നു.എന്നാൽ ഇതാ ഇപ്പോൾ മേഘ്‌നയുടെ പുതിയ പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്. ഒരുപാട് നാളുകൾക്കു ശേഷം പോസ്റ്റിൽ പുതിയ ഒരാളെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. മകൻ റയാനുമൊത്തുള്ള ചിത്രം ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

താരം റയാനുമൊത്തുള്ള ചിത്രങ്ങളോ കുഞ്ഞിന്റെ ഒറ്റയ്ക്കുള്ള ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് വിരളമാണ്. മേഘ്‌നയും മകൻ റയാനും ഒരുമിച്ച് ഒരു പാർട്ടിയിൽ പങ്കെടുക്കത്തിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വലിയ കണ്ണാടി ഒക്കെ വെച്ച് അമ്മയുടെ ഒക്കത്ത് ചേർന്ന് നിൽക്കുന്ന റയാനുമൊത്തുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് താരം. രണ്ടുപേരും എന്നും സന്തോഷമായി ഇരിക്കു എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

റയാനുമൊത്തുള്ള ചിത്രം കണ്ടതോടുകൂടി ആരാധകരും സന്തോഷത്തിലാണ് എന്ന് പറയാം.ലെസ്സ്യ ഒമേഷ് എന്ന മേഘ്‌നയുടെ സുഹൃത്താണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പിന്നീട് മേഘ്ന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കുകയും ചെയ്തു. ‘മൈ ടെയ്റ്റ്സ് ഫോർ ട്യുണൈറ്’ എന്ന അടിക്കുറിപ്പോടു
കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നൽകിയ അഭിമുഖത്തിൽ അവതാരകൻ ഇനിയൊരു വിവാഹം ഉണ്ടോ എന്ന ചോദിച്ചിരുന്നു, ഉണ്ടോ ഇല്ലയോ എന്ന് ഒരു ഉത്തരം തരാതെയാണ് താരം പോയത്.

Rate this post