സ്വർണ്ണം വേണ്ടാന്ന് വെച്ചതിനു തക്കതായ കാരണമുണ്ട്; വധുവായാൽ മൗനം പാലിക്കേണ്ട ആവശ്യമില്ല; പ്രതികരണവുമായി സീരിയൽ താരം ഗൗരി കൃഷ്‌ണൻ… | Actress Gouri Krishnan Reacts On Criticisms Malayalam

Actress Gouri Krishnan Reacts On Criticisms Malayalam : ടെലിവിഷൻ താരം ​ഗൗരി കൃഷ്ണനും സംവിധായകൻ മനോജ് പേയാടും വിവാഹിതരായ വാർത്ത സോഷ്യൽ മീഡിയ വൻ ആഘോഷമാക്കിയിരുന്നു. വളരെ നാളത്തെ സൗഹൃ​ദത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായതും പിന്നീട് വിവാഹത്തിലേക്ക് എത്തിയതും. ഗൗരി അഭിനയിച്ച പൗർണ്ണമിത്തിങ്കൾ എന്ന സീരിയലിന്റെ സംവിധായകനായിരുന്നു മനോജ്. ഇവരുടെ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ഇതിനെ തുടർന്ന് കടുത്ത വിമർശനമാണ് ​ഗൗരിക്ക് നേരിടേണ്ടി വന്നത്. ഒരു മണവാട്ടിയായി നിൽക്കുന്നതിനപ്പുറം ഗൗരി തന്നെയാണ് കല്യാണത്തിന്റെ കാര്യങ്ങളെല്ലാം നോക്കിനടത്തി കാരണവർ ചമഞ്ഞത് എന്ന പേരിൽ സോഷ്യൽമീഡിയയിലെ ഒരു വിഭാഗം താരത്തെ കുറ്റപ്പെടുത്തി. ഇതെന്താ താല്പര്യമില്ലാത്ത കല്യാണമാണോ? ഈ പെണ്ണിന് നാണവുമില്ല സന്തോഷവുമില്ല എന്നിങ്ങനെ വിമർശനങ്ങളുടെ പെരുമഴയാണ് ഗൗരി നേരിട്ടത്.ഇപ്പോൾ ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗൗരി തന്റെ ഭാഗം തുറന്നുപറയുകയാണ്.

എനിക്ക് ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു, എല്ലാം മാതാപിതാക്കളെ ഏൽപ്പിച്ച് മാറിനില്ക്കാൻ പറ്റുമായിരുന്നില്ല. ഞാൻ കാരണം അച്ഛനും അമ്മയും ഒരിക്കലും കഷ്ടപ്പെടരുത് എന്ന് എപ്പോഴും ചിന്തിക്കുന്നയാളാണ് ഞാൻ. അച്ഛൻ വർഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം എന്റെ വിവാഹചടങ്ങിന് വേണ്ടി ഉപയോഗിക്കുന്നതിനോട് എനിക്ക് താല്പര്യമില്ലായിരുന്നു. അങ്ങനെ ചിന്തിച്ച എനിക്ക് സ്വർണം ബഹിഷ്കരിച്ചതിന്റെ പേരിലുള്ള പഴിയും കേൾക്കേണ്ടിവന്നു. നമുക്ക് വേണ്ടത് നമ്മൾ അധ്വാനിച്ചുണ്ടാക്കണം എന്നതാണ് എന്റെ പോളിസി.

അച്ഛനും അമ്മയും തന്ന സ്വർണം ഞാൻ വേണ്ടെന്ന് വെച്ചതാണ്. ഭർത്താവും വീട്ടുകാരും എന്റെ ആ തീരുമാനത്തെ അനുകൂലിച്ചിരുന്നു. വിവാഹത്തിന് ഒരുപാട് പേരെ ക്ഷണിച്ചിരുന്നു. മീഡിയക്കാർ മണ്ഡപത്തെ വലം വെച്ചുനിന്നപ്പോൾ ക്ഷണിതാക്കൾക്ക് അത് തടസമായി. അങ്ങനെയാണ് മീഡിയക്കാരോട് മാറിനിൽക്കാമോ എന്ന് ചോദിച്ചത്. മീഡിയക്ക് വേണ്ടി പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു. എനിക്ക് നാണമല്ല, പ്രാർത്ഥനയായിരുന്നു മനസ് നിറയെ. ഗൗരിയുടെ മറുപടികൾ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയാണ്.

Rate this post