തുമ്പയും തുളസിയും കുടമുല്ല പൂവും!! പൊന്നോണ നാളുകൾ ആഘോഷമാക്കി നടി ഡിംപിൾ റോസും കുടുംബവും… | Actress Dimple Rose Pregnancy Story Malayalam

Actress Dimple Rose Pregnancy Story Malayalam : മലയാള മിനിസ്‌ക്രീനില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ഡിംപിള്‍ റോസ് എന്ന താരത്തിന് എപ്പോഴും മലയാള മിനി സ്‌ക്രീന്‍ ആരാധകരുടെ മനസ്സില്‍ വലിയ സ്ഥാനമാണ്. കുട്ടിത്തം തുളുമ്പുന്ന മുഖത്തിനും ചിരിക്കും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന താരം തീര്‍ത്തും കുടുംബിനിയായി ഒതുങ്ങി കൂടാതെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെയായിരുന്നു ചാനല്‍ തുടങ്ങിയത്.

ഇപ്പോള്‍ യൂട്യൂബില്‍ വൈറലായി കൊണ്ടിരിക്കുന്നത് ഡിംപിള്‍ ഓണവിശേഷങ്ങളുമായി പങ്കുവെച്ച വീഡിയോ ആണ്. പാച്ചുവിന്റെ ആദ്യം ഓണം എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞു പാച്ചുവിനെ മുണ്ടും ഷര്‍ട്ടുമിട്ട് അണിയിച്ചൊരുക്കുന്നതും അതിനിടയിലെ കുസൃതിത്തരങ്ങളും എല്ലാം വീഡിയോയില്‍ കാണാം. കൂടാതെ തന്റെ വീട്ടിലെ ഓരോ അംഗങ്ങളെ പ്രേക്ഷകര്‍ക്കായി ഡിംപിള്‍ പരിചയപ്പെടുത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം ആശുപത്രിയിലായിരുന്നതു കൊണ്ടുതന്നെ ആര്‍ക്കും ഓണം ആഘോഷിക്കാന്‍ കഴിഞ്ഞില്ല. അത്തരത്തിലുളള ഒരവസ്ഥയായിരുന്നില്ല.

എന്നാല്‍ ഇത്തവണ പാച്ചുവിന്റെ ആദ്യ ഓണം ആഘോഷമാക്കുകയാണ് ഡിംപിളും കുടുംബവും. താരത്തിന്റെ ഭര്‍ത്താവ് ബിസിനസുക്കാരനാണ്. തന്റെ യുട്യൂബ് ചാനലിലൂടെ താന്‍ പ്രസവത്തിനു ശേഷം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഡിംബിള്‍ റോസ് പങ്കുവെച്ചിരുന്നു. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വീഡിയോയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പ്രസവം കഴിഞ്ഞ് നൂറു ദിവസം കഴിഞ്ഞതിനു ശേഷമാണ് താന്‍ കുഞ്ഞിനെ കണ്ടത്.

നൂറു ദിവസം എന്നു പറയുന്നത് നൂറു വര്‍ഷങ്ങള്‍ പോലെ ആയിരുന്നെന്നും അത് വലിയ പാഠങ്ങള്‍ ആയിരുന്നെന്നും ഇതെങ്ങനെ പറയണമെന്ന് തനിക്കറിയില്ലെന്നും തന്റെ ഗര്‍ഭകാലവും പ്രഗ്‌നന്‍സിയും അത്ര കളര്‍ഫുള്‍ ആയിരുന്നില്ലെന്നും താന്‍ അത്രമാത്രം ബ്രോക്കണ്‍ ആയിരുന്നെന്നും കുഞ്ഞിനെ കൈയില്‍ കിട്ടിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂവെന്നും തുടങ്ങി തന്റെ പ്രസവ ശേഷമുളള പ്രയാസങ്ങളാണ് ഡിംബിള്‍ റോസ് തന്റെ വീഡിയോയില്‍ പറഞ്ഞിരുന്നത്. വളരെ ചെറുപ്പത്തില്‍ ബിഗ് സ്‌ക്രീനിൽ തിളങ്ങിയ ഡിംപിള്‍ കാറ്റ് വന്നുവിളിച്ചപ്പോള്‍ തെങ്കാശിപ്പട്ടണം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ചു വയസ്സിലാണ് ഡിംപിള്‍ അഭിനയരംഗത്തേക്ക് എത്തുന്നത്.