പാതിരാത്രിതന്നെ സർപ്രൈസ് ഗിഫ്‌റ്റ് പൊളിച്ചുനോക്കി ദേവിക നമ്പ്യാർ; വൈറലായി റീൽ വീഡിയോ… | Actress Devika Nambiar Latest Reel Video Goes Viral Malayalam

Actress Devika Nambiar Latest Reel Video Goes Viral Malayalam : ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ എത്തിയതാരമാണ് ദേവിക നമ്പ്യാർ. മലയാളത്തിൽ കൂടാതെ ചില തമിഴ് സിനിമകളിലും താരം വേഷം ഇട്ടിട്ടുണ്ട്. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, ഗൾഫ് റിട്ടേൺസ്, കൂട്ടുകുടുംബം, തങ്ക ഭസ്മകുറിയിട്ട തമ്പുരാട്ടി എന്നിവ താരം അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്.നിരവധി ടെലിവിഷൻ ഷോകളിൽ താരം പ്രവർത്തിച്ചിട്ടുണ്ട്. താരത്തിന് വിവാഹം ചെയ്തിരിക്കുന്നത് വിജയ് മാധവാണ്.2002ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്.

2007 ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് വിജയ് മാധവ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.നല്ലൊരു പിന്നണി ഗായകൻ മാത്രമല്ല നല്ലൊരു സംഗീതസംവിധായകൻ കൂടിയാണ് വിജയ്. ഇരുവരും സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്.പുത്തൻ ഗാനങ്ങളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ അനുദിനം ഇവർ പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. പങ്കുവെക്കുന്ന ഓരോ പോസ്റ്റുകൾക്കും വളരെയധികം ആരാധകരെയും ലഭിക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ വളരെ സന്തോഷകരമായ മുഹൂർത്തങ്ങൾ ആണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കാരണം മറ്റൊന്നുമല്ല ഇരുവരും അച്ഛനമ്മമാർ ആകാൻ പോവുകയാണ്. തന്റെ കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് ഇവർ.ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. പാചക വീഡിയോകളാണ് ദേവിക യൂട്യൂബ് ചാനലിലൂടെ അധികവും പങ്കുവെയ്ക്കാറുള്ളത്. ഇരുവരും പങ്കുവെച്ച പുത്തൻ വീഡിയോ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.ജനിച്ച ഉടൻ കുഞ്ഞിന് ധരിക്കാനുള്ള കുഞ്ഞടുപ്പുകൾ ആണ് ഇരുവരും ആരാധകർക്ക് കാണിച്ചു കൊടുക്കുന്നത്.ഞങ്ങൾ ഇത്തരമുടുപ്പുകൾ വാങ്ങാൻ നേരത്തെ വിചാരിച്ചതാണെങ്കിലും എന്നാൽ അവർ സമ്മാനമായി വീട്ടിലെത്തിയെന്നുമാണ് ഇവർ വീഡിയോയിൽ പറയുന്നത്.

ഇരുവരുടെയും വളരെ അടുത്ത സുഹൃത്ത് തന്നെയാണ് ഇവർക്ക് ഈ സമ്മാനം അയച്ചു കൊടുത്തിരിക്കുന്നത്. നിറഞ്ഞ സന്തോഷത്തോടെയാണ് ദേവിക ഓരോ ഉടുപ്പുകളും എടുത്തു നോക്കുന്നത്. കെട്ടുടുപ്പ് കാണുമ്പോൾ കുഞ്ഞു പെൺകുഞ്ഞ് ആയിരുന്നെങ്കിൽ എന്ന് ദേവിക പറയുന്നുണ്ട്. എന്നാൽ കുഞ്ഞാണായാലും പെണ്ണായാലും സുഖമായിരിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. കുട്ടി പാട്ടുപാടാൻ വേണ്ടി മാത്രം പാട്ട് പഠിക്കുന്ന ഒരു പാവം ഗർഭിണി എന്ന് പറഞ്ഞ് വിജയ് മാധവ് ഇതിനു മുൻപ് ദേവികയുടെ ഒരു പാട്ടുപാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു ഇത് വലിയ ജനപ്രതിയാണ് നേടിയത്.

Rate this post