ഓൺ സ്ക്രീൻ ബോൾഡ് പ്രസൻസിലൂടെ ജനപ്രിയയായി മാറിയ നായിക; ആരാണെന്ന് മനസ്സിലായോ?… | Actress Childhood Pic Goes Viral Malayalam

Actress Childhood Pic Goes Viral Malayalam : ചലച്ചിത്ര അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്ത് കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ ആഗ്രഹമാണ് സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങളെ ഇന്റർനെറ്റ് ലോകത്ത് തരംഗമാക്കുന്നത്. ഇത്തരത്തിൽ ഇന്റർനെറ്റ് ലോകത്ത് തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു താരത്തിന്റെ യൗവനകാലത്തെ ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്.

ബോളിവുഡ് സിനിമ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നായികയുടെ കൗമാരക്കാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. അഭിനയത്തിന് പുറമെ, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ആക്ടിവിസ്റ്റ് കൂടിയാണ് ഈ വ്യക്തി. കൗമാരക്കാലത്തെ മുഖസാദൃശ്യത്തിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഇപ്പോഴും സംഭവിക്കാത്തതിനാൽ തന്നെ ഈ നടി ആരാണെന്ന് ഇപ്പോഴേ ഒരുപാട് പേർക്ക് മനസ്സിലായിക്കാണും.

ഓൺ-സ്ക്രീനിലെ തന്റെ ബോൾഡ് പ്രസൻസിലൂടെ ജനപ്രിയയായി മാറിയ നടി മല്ലിക ശരാവത്തിന്റെ കൗമാരക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. 2002-ൽ പുറത്തിറങ്ങിയ ‘ജീന സിർഫ് മേരെ ലിയെ’ എന്ന ചിത്രത്തിലൂടെയാണ് മല്ലിക ശരാവത്ത് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 2003-ൽ പുറത്തിറങ്ങിയ ‘ഖ്വാഹിഷ്’, 2004-ൽ പുറത്തിറങ്ങിയ ‘മർഡർ’ എന്നീ ചിത്രങ്ങളാണ് മല്ലിക ശരാവത്തിനെ ശ്രദ്ധേയയാക്കിയത്.

മല്ലിക ശരാവത്ത് അഭിനയിച്ച, ‘ആപ് കാ സരൂർ’, ‘വെൽക്കം’, ‘ഡബിൾ ധമാൽ’ എന്നീ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ബോളിവുഡിൽ നിന്ന് ഹോളിവുഡ് പരീക്ഷണം നടത്തിയ വളരെ ചുരുക്കം നടിമാരിൽ ഒരാളാണ് മല്ലിക ശരാവത്ത്. ‘ഹിസ്സ്‌’, ‘പൊളിറ്റിക്സ് ഓഫ് ലവ്’ എന്നീ ഹോളിവുഡ് ചിത്രങ്ങളിൽ മല്ലിക ശരാവത്ത് വേഷമിട്ടിട്ടുണ്ട്. RK/RKay എന്ന ചിത്രത്തിലാണ് മല്ലിക ശരാവത്ത് അവസാനമായി ബോളിവുഡ് പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 

Rate this post