നിറ ചിരിയോടെ ഭാവന; താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ എറ്റെടുത്ത് സോഷ്യല്‍ മീഡിയ… | Actress Bhavana Latest Pics Goes Viral Malayalam

Actress Bhavana Latest Pics Goes Viral Malayalam : മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. കുട്ടിത്തം നിറഞ്ഞ ചിരിയുമായി പ്രേക്ഷക മനസ്സില്‍ സ്ഥാനം കണ്ടെത്തിയ താരത്തിന് ആരാധകര്‍ ഏറെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരമാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഭാവന കിടിലന്‍ ഫോട്ടോകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്. അടിപൊളി മേക്കോവറിലാണ് ഭാവന എത്തിയിരിക്കുന്നത്. ഓണം സ്‌പെഷ്യല്‍ ഫോട്ടോകളാണ് വൈറലായി കൊണ്ടിരിക്കുന്നത.

ഹാപ്പി ഓണം 2022 എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ധാവണിയില്‍ അതീവ സുന്ദരിയായിയായാണ് ഭാവന എത്തിയിരിക്കുന്നത്. ശബരി നാഥാണ് ഭാവനയുടെ സ്‌റ്റൈലിസ്റ്റ്. സംഗീത 916 ല്‍ നിന്നാണ് ആരേയും ആകര്‍ഷിക്കുന്ന ആഭരണങ്ങള്‍. സിജനാണ് മേയ്ക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത്. പ്രണവ് രാജാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ഭാവന.

ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന ഭാവന പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുമുണ്ട്. അതുപ്പോലെ തന്നെ ഈ ക്യൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്. സംവിധായകന്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്.

ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2018 ജനുവരി 23 ന് കന്നഡ സിനിമ നിര്‍മ്മാതാവായ നവീന്‍ ഭാവനയെ വിവാഹം ചെയ്തു.’ഭജ്രംഗി 2′ എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അടുത്തിടെ വിവാഹ വാര്‍ഷികത്തില്‍ ഭാവന എഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു. നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാന്‍ വിവാഹം നിങ്ങളെ അനുവദിക്കുന്നുവെന്നാണ് ഭാവന ക്യാപ്ഷന്‍ എഴുതിയത്.