ടാസ്ക് ബിഗ്‌ബോസിൽ ആണെങ്കിലും പണികിട്ടിയത് അശ്വതിക്കാണ്; ഒരു വിഷമം കൂടിയുണ്ട്… | Actress Aswathy Thomas Review About Bigg Boss Latest Task

Actress Aswathy Thomas Review About Bigg Boss Latest Task : പെട്ടെന്നൊരു ദിവസം ഉണർന്നെഴുന്നേൽക്കുമ്പോൾ നമ്മളോട് മറ്റൊരാളായി മാറാൻ പറഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും? അതാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് വീട്ടിൽ നിലവിലെ അവസ്ഥ. ലക്ഷ്മിപ്രിയയായി വേഷപ്രശ്ചന്നയായി റിയാസ് തകർത്തുവാരി എന്നുതന്നെ പറയാം. ബ്ലെസ്ലിയായി ലക്ഷ്മിപ്രിയയും പൊളിച്ചടുക്കി. ഇപ്പോഴിതാ ഇന്നലത്തെ ആൾമാറാട്ടം ടാസ്ക്കിനെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ടെലിവിഷൻ താരവും സോഷ്യൽ മീഡിയ ഫെയിമുമായ അശ്വതി തോമസ്.

“ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ചിരിച്ച് ചിരിച്ച് ഒരു വഴി ആയത് ഞാന്‍ മാത്രമാണോ? ഇതില്‍ അവര്‍ പരസ്പരം കളിയാക്കിയതും കൊട്ട് കൊടുത്തതുമൊക്കെ അങ്ങോട് മാറ്റി വെക്കാം. ഒരു പെര്‍ഫോമന്‍സ് ടാസ്‌ക് ആയി മാത്രം കാണാം…”ബിഗ്ഗ്‌ബോസ് ഷോയെക്കുറിച്ച് സ്ഥിരം റിവ്യൂ എഴുതുന്ന ശീലം അശ്വതിക്കുണ്ട്. താരത്തിന്റെ തുറന്ന നിരൂപണം പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

Actress Aswathy Thomas Review About Bigg Boss Latest Task
Actress Aswathy Thomas Review About Bigg Boss Latest Task

“ലക്ഷ്മിയേച്ചി ബ്ലെസ്ലി ആയി നല്ലപോലെ അല്ല വളരെ നന്നായി കൈകാര്യം ചെയ്തു എന്ന് പറയാം. ആ വിഗ് മാത്രം മതിയല്ലോ ബ്ലെസ്ളിയാകാൻ. ബ്ലെസ്ലിയുടെ മാനറിസങ്ങള്‍ എല്ലാം നല്ലപോലെ ചേച്ചി ചെയ്തുവെച്ചിട്ടുണ്ട് . ബ്ലെസ്ലി ദില്‍ഷയായതും നന്നായി…. ആ വിഗ്ഗും ഡ്രെസ്സും എന്റമ്മേ…. ദില്‍ഷ സംസാരിക്കുന്നത് പോലെ തന്നെ….പിന്നെ, റോന്‍സണും അവിടെ ഇരിക്കുന്നുണ്ടായിരുന്നു…സൂരജ് റോണ്‍സണ്‍ ആയപ്പോഴും ധന്യ ആയി മാറിയപ്പോഴും ഒരേപോലെ തന്നെ.

പക്ഷെ ദില്‍ഷ റോണ്‍സണ്‍ ആയി മാറിയപ്പോഴാണ് റോണ്‍സണ്‍ ഇങ്ങനൊക്കെ ആ വീട്ടിൽ ചെയ്തിട്ടുണ്ടല്ലോ എന്ന് ഓര്‍ത്തത്. പ്രത്യേകിച്ച് ഒരു കോണ്‍ട്രിബൂഷനും ഇല്ലാതെ ടോപ് ഫൈവ് എത്തിയ ഇത്രയും ഭാഗ്യമുള്ള മത്സരാർത്ഥി വേറെ ഉണ്ടാകില്ല…”
റിയാസും ലക്ഷ്മിയേച്ചിയും ദില്‍ഷയും ധന്യയും ബ്ലസ്ലിയും ലൈവിൽ കാണിച്ചതിന്റെ പകുതിയുടെ പകുതി പോലും മെയിൻ എപ്പിസോഡിൽ ഉള്‍പ്പെടുത്തിയില്ല എന്ന ഒരു വിഷമം കൂടിയുണ്ടെന്നും താരം പറഞ്ഞുവെക്കുന്നുണ്ട്.