അമ്മ പ്രസവിച്ചു!! 23-ാം വയസിൽ ചേച്ചിയായി ആര്യ പാർവതി; കുഞ്ഞിനെ ആദ്യമായി ഏറ്റുവാങ്ങി പ്രിയതാരം… | Actress Arya Parvathi Become A Sister Malayalam

Actress Arya Parvathi Become A Sister Malayalam : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരുന്ന വാർത്തയാണ് നടി ആര്യ പാർവതിയുടെ അമ്മയുടെ പവിത്രം മോഡൽ പ്രെഗ്നൻസി. മോഹൻലാലിൻറെ സൂപ്പർ ഹിറ്റ്‌ ചിത്രമാണ് പവിത്രം. ചിത്രത്തിൽ നായകനായ മോഹൻലാലിൻറെ അമ്മ ഗർഭിണിയാകുന്നതാണ് കഥ അത് പോലെ തന്നെ 23 വയസുകാരിയായ ആര്യ പാർവതി ഒരുപാട് സന്തോഷത്തോടെയാണ് തന്റെ വീട്ടിലെ ഈ പുതിയ സന്തോഷം ആരാധകാരുമായി പങ്ക് വെച്ചത്.

ചെമ്പട്ട്, ഇളയവൾ ഗായത്രി തുടങ്ങിയ സീരീയലുകളിൽ പ്രധാന വേഷം ചെയ്ത താരമാണ് പാർവതി. എട്ടര മാസത്തിനു ശേഷമാണു താൻ ഒരു ചേച്ചിയാകാൻ പോകുന്നു എന്ന് അറിഞ്ഞതെന്നും വീഡിയോ കാൾ ചെയ്യുമ്പോ അമ്മ മുഖം മാത്രം കാണിച്ചാണ് കഴിഞ്ഞ 8 മാസവും സംസാരിച്ചു കൊണ്ടിരുന്നതെന്നുമാണ് താരം പറയുന്നത്.

ഒറ്റ മക്കളായി ഇത്ര കാലം ജീവിച്ചത് കൊണ്ടും അമ്മയുടെ സ്നേഹം നഷ്ടപ്പെടുമോ എന്ന് താൻ കരുതും എന്ന് വിചാരിച്ചു കൊണ്ടാണ് അച്ഛനും അമ്മയും തന്നോടത് മറച്ചു വെച്ചത് എന്നാണ് ആര്യ പാർവതി പറയുന്നത്. എന്നാൽ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ലീവ് എടുത്ത് പോയ്‌ അമ്മയെ ശുശ്രൂഷിക്കുമായിരുന്നു എന്നാണ് താരം പറഞ്ഞത്. അമ്മയുടെ വയറിൽ മുഖം ചേർത്തുള്ള താരത്തിന്റെ ചിത്രം വൈറൽ ആയിരുന്നു. സെലിബ്രയിറ്റികൾ ഉൾപ്പെടെ ഒരുപാടു പേരാണ് പോസ്റ്റിനു ആശംസകളുമായി എത്തിയത്.

ഇപ്പോഴിതാ അമ്മ പ്രസവിച്ച സന്തോഷം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് താരം. ഇറ്റ്സ് എ ഗേൾ എന്നാണ് ആര്യ പാർവതി പോസ്റ്റ്‌ ചെയ്തത്. അനിയത്തിക്കുട്ടി ജനിച്ചതിന്റെ സന്തോഷത്തിലാണ് താരം. തനിക്ക് ഇപ്പോൾ 23 വയസ്സുണ്ടെന്നും അത് കൊണ്ട് തന്നെ ജനിക്കാൻ പോകുന്ന കുട്ടിക്ക് താൻ സഹോദരി മാത്രമല്ല അമ്മ കൂടിയാണെന്നാണ് ആര്യ പാർവതി പറയുന്നത്. ഞാനൊരു ചേച്ചിയമ്മ ആയി അമ്മ ആൻഡ് കിഡ് സേഫ് എന്നാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തത്.

Rate this post