മലർവാടി നായിക അപൂർവ ബോസ്സ് വിവാഹിതയായി.!! നിവിൻ പൊളി, വിനീത് നായികയെ സ്വന്തമാക്കി ധീമൻ; ലളിതമായി രജിസ്റ്റർ വിവാഹം വൈറൽ.!!Actress Apoorva Bose gets Married to to beau Dhiman Talapatra

Actress Apoorva Bose gets Married to to beau Dhiman Talapatra:മലർവാടി ആർട്സ് ക്ലബ്, പ്രണയം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അപൂർവ്വ ബോസ്. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. പത്മശ്രീ ഡോക്ടർ സരോജ് കുമാർ, പൈസ പൈസ പകിട ഹെയ് ജൂഡ് എന്നീ സിനിമകളിലും താരം വേഷമിട്ടിരുന്നു. സിനിമകളിലൂടെ മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെയും പ്രേക്ഷകർക്കു മുൻപിൽ താരം എത്താറുണ്ട്.

തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടി കാണിക്കാറില്ല. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. അത് മറ്റൊന്നുമല്ല താൻ വിവാഹിതയായിരിക്കുന്നു എന്ന വാർത്തയാണ്. ധിമൻ തലപത്രയാണ് വരൻ. നിയമപരമായി തന്നെ ധിമനും താനും വിവാഹിതരായിരിക്കുന്നു എന്ന വാർത്തയാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

വലിയ ആഡംബരങ്ങൾ ഒന്നും ഇല്ലാതെ വളരെ ലളിതമായ രീതിയിൽ രജിസ്റ്റർ ചെയ്തു കൊണ്ടാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളായി ഇരുവരും സൗഹൃദത്തിൽ ആയിരുന്നു. ഇതിനു മുൻപും ധിമന് ഒപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. സ്വിറ്റ്സർലൻഡിൽ ആണ് താരം ഇപ്പോൾ താമസിക്കുന്നത്.

അവിടെ യുണൈറ്റഡ് നാഷൻസിന്റെ എൻവിയോൺമെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ് അപൂർവ്വ. ഇരുവർക്കും നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചുകൊണ്ടെത്തുന്നത്. വിപുലമായ പരിപാടികളുടെ ഇരുവരുടെയും വിവാഹ ചടങ്ങുകൾ അടുത്ത നവംബറിൽ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്കു താഴെ അപൂർവ കുറിച്ചിരിക്കുന്ന വരികൾ തന്നെയാണ്. Legally stuck with the each other , can’t wait to celebrate with the fam in November.”

Rate this post