രണ്ട് ആണ്മക്കളെയും സുന്ദരികളാക്കി ദേവി നടയിൽ അമ്പിളി ദേവി..!! | Actress Ambili Devi At Temple With Kids Malayalam

Actress Ambili Devi At Temple With Kids Malayalam : Actress Ambili Devi At Temple With Kids Malayalam : രണ്ട് ആണ്മക്കളെയും സുന്ദരികളാക്കി ദേവി നടയിൽ അമ്പിളി ദേവി..!! മലയാള സിനിമാ ലോകത്തും സീരിയൽ ലോകത്തും ഒരു പോലെ ആരാധകരുള്ള അഭിനേതാക്കളിൽ ഒരാളാണ് അമ്പിളി ദേവി. സമയം എന്ന സീരിയൽ പരമ്പരയിൽ യുവ നായികയായി തന്റെ അഭിനയ കരിയറിനു തുടക്കമിട്ട താരം പിന്നീട് നിരവധി ശ്രദ്ധേയമായ സീരിയൽ വേഷങ്ങളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമായി മാറുകയായിരുന്നു.

അഭിനയത്തോടൊപ്പം നൃത്ത മേഖലയിലും ഏറെ തിളക്കമേറിയ നേട്ടങ്ങൾ കരസ്ഥമാക്കിയ താരം സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള നിരവധി മത്സരങ്ങളിൽ പലതവണ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് മലയാള സിനിമകൾക്കപ്പുറം ചില തമിഴ് സിനിമകളിലും വേഷമിട്ട അമ്പിളി ദേവി പിന്നീട് മലയാളം സീരിയൽ വേഷങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതിനാൽ തന്നെ സീത, അമ്പിളി ദേവി എന്നീ സീരിയൽ പരമ്പരകളിലൂടെയും മറ്റു ടെലിവിഷൻ ഷോകളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയും പ്രേക്ഷകരെയും നേടിയെടുക്കാൻ ഇവർക്ക് സാധിച്ചിരുന്നു.

ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ സന്തോഷ നിമിഷങ്ങളും മക്കളുടെ വിശേഷങ്ങളും തന്റെ നൃത്ത വീഡിയോകളും പലപ്പോഴും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാമിലൂടെ അമ്പിളി ദേവി പങ്കുവെച്ച വീഡിയോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

തന്റെ രണ്ടു മക്കളുടെയും ചമയവിളക്കിനായി കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിലെത്തിയതും അവിടെനിന്ന് പകർത്തിയതുമായ നിരവധി ചിത്രങ്ങളായിരുന്നു ഒരു വീഡിയോ രൂപത്തിൽ താരം പങ്കുവെച്ചിരുന്നത്. തലയിൽ മുല്ലപ്പൂവും ആഭരണങ്ങളുമടങ്ങുന്ന ചമയങ്ങളെല്ലാം അണിഞ്ഞു ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ തന്റെ സുന്ദരികൾക്കൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകർക്കിടയിൽ നിമിഷ നേരം കൊണ്ട് തരംഗമായി മാറിയതോടെ നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്.

Rate this post