അറുപതുകളിലും ഇരുപതിന്റെ പ്രസരിപ്പിൽ സുഹാസിനി; പ്രായം റിവേഴ്‌സ് ഗിയറിൽ തന്നെ എന്ന് ആരാധകർ… | Actres Suhasini Hasan Birthday Meet Up With Friends
Suhasini Hasan Birthday MeetUp With Friends: അഭിനേത്രി, സംവിധായക, നിർമ്മാതാവ്, എഴുത്തുകാരി എന്നിങ്ങനെ ചലച്ചിത്രരംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് സുഹാസിനി മണിരത്നത്തിന്റേത്. തമിഴ് സിനിമ മേഖലയെ തന്റെ ഉള്ളംകൈയിൽ ഒതുക്കിയ താരോദയം. തമിഴ് തെലുങ്ക് മലയാളം കന്നട എന്നിങ്ങനെ നിരവധി ഭാഷ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നല്ല നായികക്ക് ഉള്ള നാഷണൽ അവാർഡ് നേടിയിട്ടുണ്ട്.
മഹേന്ദ്രൻ സംവിധാനം ചെയ്ത ‘നെഞ്ചകത്തേ കിള്ളാതെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. 1961 ഓഗസ്റ്റ് 15ന് പരമകുടി എന്ന ഗ്രാമത്തിൽ ജനിച്ച സുഹാസിനി ചെറുപ്രായത്തിൽ തന്നെ അച്ഛന്റെ സഹോദരൻ കമലഹാസനൊപ്പം മദിരാശിയിൽ എത്തുകയും അവിടെ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാറ്റോഗ്രാഫി പഠിക്കാൻ ചേരുകയും ചെയ്തു.

തുടർന്ന് ക്യാമറ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് അഭിനയത്തിലേക്കുള്ള വഴി തുറന്നു വരുന്നത്. ഇപ്പോഴിതാ സുഹാസിനിയുടെ പുതിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നെഞ്ചിലേറ്റിയിരിക്കുന്നത്. സുഹാസിനിയുടെ അറുപത്തൊന്നാം പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ ആണിത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 നായിരുന്നു താരത്തിന്റെ അറുപത്തൊന്നാം പിറന്നാൾ. നടിമാരായ കുശ്ബു, ലിസി, രാധിക, പൂർണിമ, അനുഹാസൻ എന്നിവരും പിറന്നാൾ ആഘോഷത്തിനായി എത്തിയിരുന്നു. അറുപതുകളിലും ഇരുപതിന്റെ പ്രസരിപ്പിലാണ് താരം.
എന്റെ പ്രിയ സുഹൃത്തുക്കളോടൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ സുഹാസിനി പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പെൺ എന്ന ടെലി സീരിസ് ഇന്ദിര എന്ന ചലച്ചിത്രം എന്നിവ സുഹാസിനിയുടെ ശ്രദ്ധേയമായ വർക്കുകളാണ്. സുഹാസിനിയും ഭർത്താവ് മണിരത്നവും ചേർന്ന് ‘മദ്രാസ് ടാക്കീസ്’ എന്ന നിർമ്മാണ കമ്പനി നടത്തി വരികയാണ് ഇപ്പോൾ. ഏതാനും വർഷങ്ങളായി സാമൂഹികസേവന രംഗത്തും ഫിലിം ഫെസ്റ്റിവൽ രംഗത്തും താരം സജീവമായി തുടരുകയാണ്.