തമിഴ് നടൻ വിശാൽ കർഷകർക്കായി ഒരുക്കിയ സമ്മാനം കണ്ടോ ?? താരത്തിന് കയ്യടിച്ചു ആരാധകർ… | Actor Vishal Announcement On Lathi Movie Promotion Malayalam

Actor Vishal Announcement On Lathi Movie Promotion Malayalam : തമിഴ് സിനിമ മേഖലയിൽ അഭിനേതാവ്‌ എന്നതിൽ ഉപരിയായി ജീവകാരുണ്യ പ്രവർത്തകൻ എന്ന നിലയിൽ ജനപ്രിയനാണ് തമിഴ് സൂപ്പർ താരം വിശാൽ. താരത്തിന്റെ പുതിയ ചിത്രമായ ‘ലാത്തി’ ഇപ്പോൾ റിലീസിന് തയ്യാറാവുകയാണ്. ഈ അവസരത്തിൽ പുതിയ ഒരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് വിശാൽ. ലത്തി എന്ന ചിത്രത്തിന് ബോക്സ്‌ ഓഫീസ് കളക്ഷനിൽ നിന്ന് ലഭിക്കുന്നതിന്റെ ഒരു വിഹിതം തമിഴ് നാട്ടിലെ പാവപ്പെട്ട കർഷകർക്ക് നൽകും എന്നാണ് വിശാൽ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഈ കാര്യം വിശാൽ പ്രഖ്യാപിച്ചത് ‘ലാത്തി’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഭിമുഖത്തിലാണ്. കർഷകർ നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല് ആണെന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതല ആണെന്നും ഈ കാരണത്താൽ ആണ് കർഷകരെ സഹായിക്കാൻ അദ്ദേഹം തീരുമാനം എടുത്തത് എന്നും അഭിമുഖത്തിൽ വ്യക്തമാക്കി. താരം ഇത് ആദ്യമായല്ല കർഷകർക്ക് സഹായം നൽകുമെന്ന പ്രഖ്യാപനവുമായി എത്തുന്നത്.

2018-ൽ വിശാൽ നായകനായി പുറത്തിറങ്ങിയ സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ കളക്ഷനിൽ നിന്നും ലഭിച്ച ഒരു വിഹിതം വിശാൽ കർഷക സംഘത്തിന് നൽകി സഹായിച്ചിരുന്നു.നവാ​ഗതനായ എ വിനോദ് കുമാറിന്റെ സംവിധാനത്തിൽ പുറത്ത് ഇറങ്ങുന്ന ‘ലാത്തി’ ആക്ഷൻ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷകർക്കിടയിൽ സിനിമയുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.വിശാലിനോടൊപ്പം സുനൈനയാണ് നായികയായി ചിത്രത്തിൽ എത്തുന്നത്.

ആക്ഷന് കൂടുതൽ പ്രധാന്യം നൽകി കൊണ്ടാണ് ലാത്തി ഒരുക്കിയിട്ടുള്ളത്. കൂടാതെ സം​ഗീത സംവിധാനം യുവൻ ശങ്കറും പീറ്റർ ഹെയിന്റെ നേതൃത്വത്തിലുള്ള സംഘട്ടനവുമായാണ് ചിത്രം തീയറ്ററിൽ എത്തുക. ബാലസുബ്രഹ്മണ്യൻ, ബാലകൃഷ്ണ തോട്ട എന്നിവരാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത്. വലിയ പ്രതീക്ഷയുമായി എത്തുന്ന ‘ലാത്തി’ ഈ മാസം 22 ന് തീയറ്ററുകളിൽ എത്തും.

Rate this post