ഇത് ചരിത്ര നിമിഷം; നാഷണൽ അവാർഡ് വേദി പങ്കിട്ട് സൂര്യയും ജ്യോതികയും!! അവാർഡ് ഏറ്റുവാങ്ങാൻ മാരൻ എത്തിയപ്പോൾ… | Actor Suriya Got National Award Jyitika Says Proud And Blessed

Actor Suriya Got National Award Jyitika Says Proud And Blessed : നാഷണൽ അവാർഡ് നേടി ചിത്രം സൂരരൈ പോട്ര്; നാഷണൽ അവാർഡ് വേദി ഒന്നിച്ച് പങ്കിട്ട് താര ദമ്പതിമാരായ സൂര്യയും ജ്യോതികയും. 2020 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു സൂര്യ അഭിനയിച്ച സൂരരൈ പോട്ര് എന്ന പടം. സാധാരണക്കാരനായ ഒരു വ്യക്തി ഒരു എയർലൈൻ കമ്പനി തുടങ്ങാൻ ആഗ്രഹിക്കുന്നതിനെ കുറിച്ച് ഉള്ള ഒരു ചിത്രമായിരുന്നു ഇത്.

യഥാർത്ഥത്തിൽ എയർ ഡെക്കാൻ വിമാന കമ്പനിയുടെ ഉടമയായ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു ഈ ചിത്രം. സൂര്യയായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് സുധ കൊങ്ങരയാണ്. വളരെ സാധാരണക്കാരന്റെ അസാധാരണമായ ഒരു സ്വപ്നം എന്നതായിരുന്നു തലക്കെട്ട്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമായി ഇറക്കിയ ഈ ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക വേഷത്തിൽ എത്തിയത്.

ചിത്രത്തിലെ മാരയും, സുന്ദരിയും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരുന്നു. വൻ സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചത്. പ്രമുഖ സിനിമ വെബ്സൈറ്റ് ആയ ഐ എം ഡി ബി യുടെ ഉയർന്ന റേറ്റിംഗ് കരസ്ഥമാക്കുന്ന മൂന്നാമത്തെ സിനിമയാണ് ഇത്. സിനിമയുടെ നിർമ്മാണം നിർവഹിച്ചത് താര ദമ്പതിമാരായ സൂര്യയും ജ്യോതികയും ചേർന്നാണ്. സൂര്യയും ജ്യോതികയും ദമ്പതിമാർ മാത്രമല്ല പരസ്പരം നല്ല സുഹൃത്തുക്കളുമാണ്. ഒരാളുടെ വളർച്ചയിൽ മറ്റൊരാളെന്നും കൂട്ടായി തന്നെയാണ് നിന്നിട്ടുള്ളത്.

ഈ ചിത്രമാണ് 2022 ലെ നാഷണൽ അവാർഡിന് അർഹമായത്. അപർണ ബാലമുരളിയുടെ സുന്ദരി എന്ന കഥാപാത്രവും സൂര്യയുടെ മാരാ എന്ന കഥാപാത്രവും നാഷണൽ അവാർഡിന് അർഹരായി. കൂടാതെ പ്രൊഡ്യൂസർ എന്ന നിലയ്ക്ക് ജ്യോതികയും, ബെസ്റ്റ് മ്യൂസിക് ഡയറക്ടർ എന്ന നിലയ്ക്ക് ജിബി പ്രകാശും നാഷണൽ അവാർഡ് ജേതാക്കളായി. സിനിമ ലോകത്ത് തന്നെ ഏറ്റവും സ്നേഹം നിറഞ്ഞ ദമ്പതിമാരാണ് സൂര്യയും ജ്യോതികയും. ഇവരുടെ ദാമ്പത്യത്തെ ആരാധകർ വാഴ്ത്താറുണ്ട്. ഇരുവരും നാഷണൽ അവാർഡ് വേദി ഒന്നിച്ചാണ് പങ്കിട്ടത്. സിനിമയുടെ വിജയം യഥാർത്ഥത്തിൽ ഇരുവരുടെയും സ്നേഹം നിറഞ്ഞ ദാമ്പത്യത്തിന്റെ വിജയം കൂടിയാണ്.