വിശാഖിന്റെ വിവാഹച്ചടങ്ങിൽ അതിഥിയായി തിളങ്ങി ശ്രീനിയേട്ടൻ; ഇത് പ്രേക്ഷകർ ഏറെ ആഗ്രഹിച്ച വരവ്… | Actor Sreenivasan In Visakh Subramaniam’s Wedding Function Malayalam

Actor Sreenivasan In Visakh Subramaniam’s Wedding Function Malayalam : മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ചിത്രമാണ് ഹൃദയം. ശ്രീനിവാസനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പ്രൊഡ്യൂസർ ആയിരുന്നു വിശാഖ് സുബ്രഹ്മണ്യം. വിശാഖിന്റെ വിവാഹം എല്ലാ താരങ്ങളും പങ്കെടുത്ത വലിയൊരു ചടങ്ങ് ആയിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വിവാഹവും വിവാഹ ചടങ്ങുകളും വൈറലായിരുന്നു. അദ്വൈത കൃഷ്ണയാണ് ഭാര്യ. ഒരു ബിസിനസ്സുകാരി കൂടിയാണ് അദ്വൈത. വിവാഹത്തിന്റെ തലേദിവസം ഉണ്ടായിരുന്ന ഹൽദി ചടങ്ങുകളും റിസപ്ഷനും ആരാധകർക്കിടയിൽ വലിയൊരു ചർച്ചാവിഷയമായിരുന്നു.

വിധു പ്രതാപും ഭാര്യ ദീപ്തിയും ചേർന്ന് ഹൽദി ചടങ്ങിൽ അവതരിപ്പിച്ച നൃത്തം വളരെയധികം ജനശ്രദ്ധ നേടി. മോഹൻലാൽ, ദുൽഖർ സൽമാൻ ദുൽഖറിന്റെ ഭാര്യ അമാൽ,കല്യാണി പ്രിയദർശൻ, അഹാന, മല്ലിക സുകുമാരൻ, പ്രതീക്ഷ പ്രതീപ്,അജുവർഗീസ് എന്നിവരെല്ലാം വിവാഹത്തിൽ സജീവ സാന്നിധ്യം ആയിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ചടങ്ങിനായി എത്തിയത് സോഷ്യൽ മീഡിയ ചർച്ച ചെയ്ത ഒന്നാണ്. വിനീത് ശ്രീനിവാസനൊപ്പം ദിവ്യ വിനീതും ചടങ്ങിൽ പങ്കെടുക്കാൻ എത്തി.

കൂടാതെ ധ്യാൻ ശ്രീനിവാസനും കുടുംബവും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
വിനീതിന്റേയും ധ്യാനിന്റെയും അച്ഛനും സംവിധായകനും നടനും തിരക്കഥാകൃത്തുമായ പ്രേക്ഷകരുടെ പ്രിയ ശ്രീനിവാസൻ വിശാഖ് സുബ്രഹ്മണ്യന്റെ കല്യാണ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.എല്ലാവരും ഒന്നിച്ച് കുടുംബസമേതം തന്നെയാണ് പരിപാടിക്കായി എത്തിയത്.

രോഗങ്ങളെല്ലാം മാറി സുഖമായി ശ്രീനിവാസൻ എത്തിയത് ആരാധകരിലും സന്തോഷം നിറക്കുകയാണ്. കൂടുതൽ ആരോഗ്യത്തോടെ ദീർഘായുസോടെയും ഇനിയും ഒരുപാട് നാൾ ജീവിക്കട്ടെ ,എന്നെല്ലാം ആരാധകരുടെ പ്രാർത്ഥനയും ആശംസകളും വീഡിയോയ്ക്ക് താഴെയുണ്ട്.മക്കളുടെ കൈപിടിച്ച് തന്നെയാണ് ചടങ്ങിലേക്ക് ശ്രീനിവാസൻ എത്തിയത്. ശ്രീനിവാസൻ സിനിമ ലോകത്തേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷവും ആരാധകരിൽ ഉണ്ട്.


Rate this post