39 വർഷത്തെ കരിയർ എക്സ്പീരിയൻസ് വച്ച് കഥാപാത്രത്തെ കൂടുതൽ തേച്ചുമിനുക്കാന് ആണ് ശ്രമിക്കുന്ന്നത്, എന്നാലും തെറ്റുകൾ സംഭവിക്കാം; തുറന്നു പറഞ്ഞു നടൻ സിദ്ദിഖ്… | Actor Siddique About Mammootty’s Character Malayalam

Actor Siddique About Mammootty’s Character Malayalam : മലയാള പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഈ അടുത്ത് പുറത്ത് വന്നിരുന്നു. തിരുവനന്തപുരത്ത്വെച്ച് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടത്തിയയത്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും എന്നാണ് സൂചന ലഭിക്കുന്നത്. ഒരു വ്യക്തി ഉച്ചയുറക്കം കഴിഞ്ഞയുടനെ താൻ ആരാണെന്ന് മറന്നു പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ചിത്രത്തെ കുറിച്ചു സിദ്ദിഖ് പറഞ്ഞ വാക്കുകൾ ആണ്. ലിജോ പെല്ലിശേരി നൻപകൽ നേരത്തു മയക്കം പോലെ ഒരു സിനിമ ഉണ്ടാക്കി കഥാപാത്രവുമായി മമ്മുക്കയുടെ അടുത്ത് പോകുമ്പോൾ ആണ് അങ്ങനെ ഒരു സിനിമ ഉണ്ടാകുന്നത്, അല്ലാതെ മമ്മുക്ക കഥാപാത്രത്തെ ഉണ്ടാക്കിയിട്ട് ലിജോ ജോസഫ് പെല്ലിശേരിയുടെ അടുത്ത് പോയതല്ല പലപ്പോഴും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.

ബീഷ്മപർവം ആണെങ്കിലും നന്പകൽ നേരത്ത് മയക്കം ആണെങ്കിലും മമ്മുട്ടി എന്ന നടൻ പുതിയ കഥാപാത്രങ്ങൾ ചെയ്തു എന്ന് ആരാധകർ പറഞ്ഞ് അപ്രെഷ്യറ്റ് ചെയ്യുമ്പോൾ അതിന്റെ പുറകിൽ പ്രവർത്തിക്കുന്നവരെയും നമ്മൾ ഓർക്കണം. സിദ്ദിഖ് മാൻ മൂവി ബ്രോഡ്കാസ്റ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ് തുറന്നത്. ഓരോ സിനിമകൾ ചെയ്യുമ്പോഴും എന്നെ എന്റെ കഥാപാത്രങ്ങളെ തേച്ചു മിനുക്കാൻ ആണ് ശ്രമിക്കുക എന്നും കൂടുതൽ കാര്യങ്ങൾ പഠിക്കുകയും ചെയ്യും.

36 വർഷത്തെ അഭിനയ ജീവിതം എന്നതിൽ ഉപരിയായി ചെയ്യുന്ന പുതിയ കഥാപാത്രങ്ങൾ നല്ല രീതിയിൽ ചെയ്യണം എന്നതാണ് അഭിപ്രായം എന്നും പറഞ്ഞു. പക്ഷെ ഒരു ആക്ടർ ഇത്രയും വർഷത്തെ അഭിനയ ജീവിതം ഉണ്ടെന്ന് കരുതി ഒരു കഥാപാത്രത്തെ ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത് ഇതിനപ്പുറം ഈ ഒരു അഭിനയമില്ല എന്നൊന്നും കരുതി ഒരിക്കലും ചെയ്യാൻ പറ്റില്ല, എന്നും നമ്മുടെ ഭാഗത്ത് നിന്ന് തെറ്റുകൾ വരുമോ എന്ന് ചിന്തിച്ച് വേണം അഭിനയിക്കാൻ എന്നാണ് സിദ്ധിക്ക് വ്യക്തമാക്കിയത്.

Rate this post