ഗോളിലെ നായകന് വിവാഹ വാർഷികത്തിൽ ഗോൾഡൻ ഗോൾ!! സന്തോഷ വാർത്ത പങ്കുവച്ച് രജിത്ത് മേനോൻ… | Actor Rajith Menon Become Father Malayalam

Actor Rajith Menon Become Father Malayalam : ഗോൾ എന്ന കമൽ ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന യുവ നടനാണ് രജിത്ത് മേനോൻ .2007 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സാം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ചു. പിന്നീടങ്ങോട്ട് നിലാവ്, സെവൻസ്, ജനകൻ, വെള്ളത്തൂവൽ, ഓർക്കുക വല്ലപ്പോഴും എന്നീ ചിത്രങ്ങളിൽ വേഷമിട്ടു.

“ഓർക്കുക വല്ലപ്പോഴും” എന്ന വിനു വൈ എസിന്റെ ചിത്രത്തിൽ സേതു മാധവൻ എന്ന കഥാപാത്ര൦ നിരൂപക പ്രശംസ ഏറെ നേടി യിരുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സോഹൻ ലാലാണ്. 1988 ൽ തൃശ്ശൂർ ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ രജിത് മേനോൻ തന്റെ ആദ്യ ചിത്രം ഗോളിൽ നായകനായി അഭിനയിക്കുമ്പോൾ പ്രായം വെറും പത്തൊമ്പതേ ഉണ്ടായിരുന്നൊള്ളൂ. വളരെ ചെറുപ്പത്തിൽ തന്നെ കമൽ, ഐ.വി ശശി, ജോഷി, രാജസേനൻ, ടി.കെ രാജീവ് കുമാർ എന്നീ പ്രമുഖ സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി.

2009 ലെ മികച്ച പുതുമുഖ നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് താരം സ്വന്തമാക്കി. 2007 ൽ തുടങ്ങിയ അഭിനയ ജീവിതം ഒരു പതിറ്റാണ്ടു പിന്നിടുമ്പോൾ നിരവധി മലയാള ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. 2014 ഇൽ തമിഴ് സിനിമയിലേക്ക് പ്രവേശിക്കുന്നത് വിക്രമിന്റെ “നിനൈത്തു യാരോ” എന്ന സിനിമയിൽ സഹ സംവിധായകൻ ആയിക്കൊണ്ടാണ്. “ധമക്കി” എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ തെലുങ്ക് സിനിമ പ്രവേശം സാധ്യമാക്കിയത്. കൂടാതെ ലപ്പോൾഫി എന്ന മ്യൂസിക് ആൽബം അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

അജു വർഗ്ഗീസ് , ഷിന്ത ശിവദാസ് , ഭഗത് മാനുവൽ , ഗോവിന്ദ് പത്മ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചു. താരം ആരാധകരോട് ഏറെ സന്തോഷത്തോടെ പങ്കു വെച്ച മറ്റൊരു വിവരം താൻ കഴിഞ്ഞ ഒക്ടോബറിൽ ഒരച്ഛനായി എന്നുള്ളതാണ്. അതോടൊപ്പം ശ്രുതി മോഹനുമായി 2018 ൽ നടന്ന വിവാഹ വീഡിയോ കൂടി വൈറൽ ആവുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും ഈ സന്തോ ഷ വാർത്ത ഏറ്റെടുത്തതായി താരം പറയുന്നു. ഇപ്പോഴും തന്നെ ഓർമ്മകളിൽ സൂക്ഷിക്കുന്ന പ്രേക്ഷകരോടുള്ള സ്നേഹം പറയാനും അദ്ദേഹം മറന്നില്ല. ഇപ്പോൾ അദ്ദേഹം തന്റെ രണ്ടാമത്തെ തെലുങ്കു ചിത്രമായ ശ്രീരാമ രക്ഷയുടെ ചിത്രീകരണത്തിലാണ്.