മകന് മാമൂട്ടി നടൻ നിരഞ്ജൻ നായർ; വൈറലായി കല്യാണ വീഡിയോ… | Actor Niranjan Nayar Son’s First Marriage Feast Malayalam
Actor Niranjan Nayar Son’s First Marriage Feast Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയനടനാണ് നിരഞ്ജൻ നായർ. ഒട്ടനവധി സീരിയലുകളിൽ നായകകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് നിരഞ്ജൻ പ്രേക്ഷകമനസ്സുകളിൽ സ്ഥാനം പിടിച്ചത്. പൂക്കാലം വരവായി എന്ന പരമ്പരയിലെ ഹർഷൻ എന്ന കഥാപാത്രം നിരഞ്ജന്റെ ടെലിവിഷൻ ജീവിതത്തിൽ തന്നെ ഒരു നാഴികക്കല്ലായിരുന്നു. രാത്രിമഴ, മൂന്നുമണി, ചെമ്പട്ട് തുടങ്ങിയ സീരിയലുകൾ നിരഞ്ജന്റെ കലാജീവിതത്തിന് മാറ്റ് കൂടിയ പരമ്പരകൾ തന്നെയാണ്.
ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചുവരികയാണ് നിരഞ്ജൻ. അഭിനയത്തിന് ചെറിയ ഇടവേളയെടുത്ത് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കരികിലേത്തുകയായിരുന്നു താരം. നിരഞ്ജൻ നായർ എന്ന പേരിലുള്ള തൻറെ യൂട്യൂബ് ചാനലിലൂടെ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഇടയ്ക്കിടെ വീഡിയോ പങ്കുവെച്ച് എത്താറുള്ള നിരഞ്ജൻ മലയാളികൾക്ക് എന്നും ഏറെ പ്രിയങ്കരൻ തന്നെ.

ഇപ്പോഴിതാ പൗർണമിത്തിങ്കൾ താരം ഗൗരി കൃഷ്ണൻറെ വിവാഹത്തിന് നിരഞ്ജനും കുടുംബവും എത്തിയതാണ് സോഷ്യൽ മീഡിയ പ്രേക്ഷകരെ സന്തോഷിപ്പിച്ചിരിക്കുന്നത്. ഭാര്യ ഗോപികക്കും മകൻ കുഞ്ഞൂട്ടനുമൊപ്പമാണ് നിരഞ്ജൻ ഗൗരിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. കുഞ്ഞൂട്ടൻറെ ചിരിയും കളിയും പ്രേക്ഷകർ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയാണ്. അച്ഛൻറെ അതേ കുസൃതി മകനും പകർന്നു കിട്ടിയല്ലോ എന്ന് ചോദിക്കുകയാണ് പ്രേക്ഷകർ. മാത്രമല്ല ഇത് കുഞ്ഞൂട്ടൻ പങ്കെടുക്കുന്ന ആദ്യത്തെ കല്യാണമാണ് എന്നും നിരഞ്ജൻ പറയുന്നുണ്ട്.
എന്താണെങ്കിലും നിരഞ്ജന്റെ ഒരു അത്യുഗ്രൻ ഫാമിലി കളർ ചിത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഗൗരിയുടെ വിവാഹത്തിനെത്തിയ പല താരങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. അക്കൂട്ടത്തിൽ തന്നെ ഇപ്പോൾ നിരഞ്ജന്റെയും കുടുംബത്തിന്റെയും ഫോട്ടോകളും വീഡിയോയുമൊക്കെ സ്ഥാനം പിടിച്ചിരിക്കുകയാണ്. നിരഞ്ജന്റെ പുതിയ സീരിയലിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകർ. ഉടൻ തന്നെ ഒരു മികച്ച കഥാപാത്രവുമായി താരം മിനിസ്ക്രീൻ കീഴടക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.