
ജയസൂര്യക്ക് കുഞ്ഞ് ആരാധികയുടെ സ്നേഹ സമ്മാനം!! കണ്ണും മനസ്സും നിറഞ്ഞ് നടൻ; 20 വർഷങ്ങൾക്കിപ്പുറം ആരാധിക നൽകിയ സമ്മാനം കണ്ടോ..!? | Actor Jayasurya Fan Girl Blessing Moment
Actor Jayasurya Fan Girl Blessing Moment : നായകൻ, സിനിമ നിർമാതാവ്, ഡിസ്ട്രിബ്യൂട്ടർ, പിന്നണി ഗായകൻ, എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവമായ താരമാണ് ജയസൂര്യ.യുവ ഹൃദയങ്ങൾ നെഞ്ചിലേറ്റുന്ന താരോദയം. വളരെ കുറച്ച് സിനിമകളിലൂടെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്താണ് ആരാധകർക്ക് മുൻപിൽ താരം എത്തിയത്. ഇതിനോടകം തന്നെ നൂറിലധികം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. ആരാധകരെ എന്നും ഹൃദയത്തോട് ചേർക്കുന്ന വ്യക്തിത്വമാണ് ജയസൂര്യയുടെത്.
താര ജാഡകൾ ഒന്നും തന്നെ ഇല്ലാത്ത പച്ചയായ ഒരു മനുഷ്യൻ. ജയസൂര്യയുടെ വാക്കുകൾ പ്രേക്ഷകർക്ക് എന്നും പ്രചോദനമാണ്. നിരവധി അവാർഡുകളാണ് താരം നേടിയിട്ടുള്ളത്. ഊമപെണ്ണിന് ഉരിയാടപ്പയ്യൻ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുള്ള ചുവടുവെപ്പ്. ജോൺ ലൂഥർ ആണ് താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ച വ്യക്തി. എന്നാൽ ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. നീതു ജസ്റ്റിൻ എന്ന തന്റെ ആരാധികയെ കുറിച്ചാണ് ജയസൂര്യ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന ചിത്രം കണ്ടത് മുതൽ തുടങ്ങിയ ആരാധന ഇരുപതു വർഷങ്ങൾക്കിപ്പുറവും നിലനിൽക്കുന്നു. നീതു എങ്ങനെയാണ് തന്റെ ആരാധികയായത് എന്നതിനെ സംബന്ധിച്ചുള്ള ചെറു കാർട്ടൂൺ വീഡിയോ ആണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിനച്ചിരിക്കാതെ ജയസൂര്യ തന്നെ വിളിച്ചതും നേരിൽ കാണാൻ എത്തിയപ്പോൾ കണ്ണ് നിറഞ്ഞതും എല്ലാം നീതു വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. നീതുവിന് ജയസൂര്യ എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഈ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മനസ്സിലാകും.
പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് താഴെയായി ജയസൂര്യ ഇങ്ങനെ കുറിച്ചിരിക്കുന്നു ” 20 വർഷങ്ങൾക്കു മുൻപ് ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന ചിത്രത്തിലൂടെ ഞാൻ സിനിമയിലേക്ക് പിച്ചവെച്ചു തുടങ്ങുമ്പോൾ ഞാൻപോലുമറിയാതെ എനിക്ക് ആ കുഞ്ഞു മനസ്സിൽ സ്ഥാനം നൽകിയ വ്യക്തി ആണ് നീതു ജസ്റ്റിൻ. 20 വർഷങ്ങൾക്ക് ഇപ്പുറം നീതു എനിക്ക് തന്ന ഈ സമ്മാനത്തിലും ഉണ്ട് ഇന്നും തുടരുന്ന ആ സ്നേഹത്തിന്റെ കഥ.” വീഡിയോ കാണുന്ന ഓരോ വ്യക്തിയും ആ കുഞ്ഞുമനസ്സ് കാണുന്നു. താരത്തിനെ കാണുന്നതും ഒന്നിച്ച് ഫോട്ടോ എടുത്തതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.