മാവേലിക്കും മലയാളികൾക്കും സ്നേഹം നിറഞ്ഞ ഓണം വിളമ്പി ദിലീപേട്ടൻ.!! ഈ ഓണം ജനപ്രിയ നായകനൊപ്പം; ഓണ സദ്യയും ഓണാശംസകളുമായി നടൻ ദിലീപ്.!! | Actor Dileep And Dhe Puttu Onam Wish Video Viral
Actor Dileep And Dhe Puttu Onam Wish Video Viral : ലോകമെമ്പാടുമുള്ള മലയാളികൾ ഓണാഘോഷത്തിന്റെ തിരക്കിലായിക്കഴിഞ്ഞു. പൂക്കളവും മാവേലിയും, ഓണപ്പാട്ടും, പുലിക്കളിയും ഒക്കെയായി എല്ലാവരും ആഘോഷത്തിലണ്. സ്കൂൾ, കോളേജ് ക്യാമ്പസുകളിൽ സുന്ദരന്മാരും സുന്ദരികളും എല്ലാത്തവണത്തെയും പോലെ ഇപ്രാവശ്യവും പരിപാടികൾ ഏറ്റെടുത്തത് നമ്മൾ കണ്ടതാണ്.
നാട്ടിലുള്ള എല്ലാ ആഘോഷക്കമ്മിറ്റിക്കാരുടെ സദ്യവിളമ്പലും മറ്റു മത്സരപരിവാടികളും ഗ്രൗണ്ടിലെന്ന പോലെ സോഷ്യൽ മീഡിയയിലും പൊടിപൊടിച്ചുകൊണ്ടിരിക്കുന്നു. മലയാളികൾക്ക് പ്രിയങ്കരനായ ജനപ്പ്രിയ നായകൻ ദിലീപും ഉറ്റ സുഹൃത്തും സംവിധായകനുമായ നാദിർഷയും ചേർന്ന് സദ്യ വിളമ്പുന്ന ഒരു ദൃശ്യമാണ് പ്രേക്ഷകരുടെ ഇടയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സ്വർണ്ണ കളർ ജുബ്ബയിൽ ചോറുവിളമ്പുന്ന ദിലീപ് നാദിർഷയോട് ‘പരിപ്പ് ഇഡ്രാ’ എന്ന ഡയലോഗ് ആരാധകർ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ചോറു വിളമ്പുന്നതിനിടയിൽ വെളിയിലൂടെ നടന്നുപോകുന്ന മാവേലി തമ്പുരാൻ ചോറുണ്ണാൻ എല്ലാവരുടെയും ഇടയിലേക്ക് വിളിക്കുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ താരംഗമായിക്കൊണ്ടിരിക്കുന്നത്.
ദേ പുട്ട് ദുബായ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ ദൃശ്യം പ്രചരിച്ചരിക്കുന്നത്. ഒട്ടനവധി പ്രേക്ഷകരാണ് വീഡിയോക്ക് താഴെ ഓണാശംസകളുമായി എത്തിയിരിക്കുന്നത്. ‘എല്ലാവർക്കും എന്റെയും ദേപുട്ടിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ’ എന്ന ക്യാപ്ഷനോട് കൂടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
പൂക്കളവും ഗംഭീര സദ്യയും അവരുടെ സഹപ്രവർത്തകരും അടക്കം നിരവധി പേരെ വീഡിയോയിൽ കാണാൻ സാധിക്കും. മഹാബലിയുടെ ഓർമ്മക്കായി കേരളീയർ ഒന്നടങ്കം ആഘോഷിക്കുന്ന ഒരു വലിയ ഉത്സവമാണ് ഓണം. എല്ലാവരും ഒരുമയോടെ സഹോദര്യത്തോടെ സന്തോഷത്തോടുകൂടെ ആഘോഷിക്കുന്ന ഓണം എല്ലാവരിലും സ്നേഹവും സമാധാനവും നിറക്കുന്നു. അവസാനം ഇറങ്ങിയ ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ വലിയ വിജയമായിരുന്നു. തുടർന്ന് ഇപ്പോൾ മറ്റു പ്രൊജക്റ്റുകളുടെ പണിപ്പുരയിലാണെന്നുള്ള വിവരമാണ് നമുക്ക് കിട്ടിയിരിക്കുന്നത്. ജയസൂര്യ നായകനായ ഈശോ എന്ന ചിത്രമാണ് നദിർഷാ അവസാനമായി സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെയും അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇരുവരുടേയും സൗഹൃദം എത്രമാത്രമാണെന്ന് മലയാളികൾക്ക് എല്ലാ കാലത്തും അറിയാവുന്ന ഒന്നാണ്. ഇനിയും ഹിറ്റുകൾ സമ്മാനിക്കാൻ രണ്ടുപേർക്കും സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.