കോമഡി വേഷങ്ങൾ ചെയ്യാൻ തനിക്ക് പേടിയാണ് എന്തെന്നാൽ പ്രേക്ഷകർ അച്ഛനുമായി തന്നെ താരതമ്യം ചെയ്തേക്കും; പപ്പുവിന്റെ മകൻ ബിനു പപ്പു… | Actor Binu Pappu Interview Malayalam

Actor Binu Pappu Interview Malayalam : വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബിനു പപ്പു.തന്റെ അച്ഛൻ കുതിരവട്ടം പപ്പുവിന് സിനിമ മേഖല ആയിരുന്നു എല്ലാം എന്നാൽ തങ്ങൾക്ക് സിനിമ എന്നത് അദ്ദേഹത്തിന്റെ വെറും ജോലി മാത്രമായിരുന്നു എന്ന് പറയുകയാണ് ബിനു പപ്പു ഇപ്പോൾ. താരം ഈ കാര്യങ്ങൾ പങ്കുവെച്ചത് സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ആണ്. “സിനിമയിൽ അച്ഛൻ ഒരുപാട് ഡെഡിക്കേറ്റട് ആയിരുന്നു.
കൂടാതെ അദ്ദേഹം വളരെ പാഷനേറ്റായിരുന്നു. കാരണം എന്തെന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ സിനിമ ആയിരുന്നു എല്ലാം. അച്ഛൻ ‘ ഞാൻ ഈ കഥാപാത്രം ആണ് ആ സിനിമയിൽ ചെയ്തത് എന്ന് പറയുന്ന ആളല്ല.” തികച്ചും വ്യത്യസ്തനായ ആളായിരുന്നു അച്ഛൻ. ഞങ്ങളെ സംബന്ധിച്ചു അച്ഛന്റെ ജോലി മാത്രമായിരുന്നു സിനിമ എന്നത് അച്ഛൻ ജോലിക്ക് പോകുന്നുണ്ട് തിരിച്ചു വരുന്നുണ്ട്. ഞങ്ങൾക്ക് അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു.

കൂടാതെ അച്ഛന്റെ സിനിമകൾ ഒക്കെ കാണാറുണ്ട് എന്നാൽ അച്ഛന്റെ സിനിമ കാണാനായി തീയറ്ററിൽ ഇടിച്ചു കയറുന്ന പരിപാടി ഒന്നും ഇല്ലെന്നാണ് ബിനു പപ്പു പറയുന്നത്. ഞങ്ങൾ എല്ലാവരും ലാലേട്ടന്റെയും മമ്മുക്കയുടെയും സിനിമകൾ കാണാം പോകുമ്പോൾ അതിൽ അച്ഛനും ഉണ്ടായിരുന്നു അങ്ങനെയാണ് താരം അച്ഛന്റെ സിനിമകൾ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അതിൽനിന്നും ഒക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട് ഞാൻ സിനിമയിൽ സജീവമായതിന് ശേഷം അച്ഛന്റെ സിനിമകൾ കൂടുതൽ കാണാൻ ശ്രമിക്കാറുണ്ട്.
സിനിമകളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാനാണ് ഇപ്പോൾ അച്ഛന്റെ സിനിമകൾ കാണാറുള്ളത് എന്ന് ബിനു പപ്പു പറഞ്ഞു. എന്നാൽ തന്റെ അച്ഛൻ ഒരു ഹാസ്യ താരമായിരുന്നിട്ട് പോലും കോമഡി വേഷങ്ങളിൽ അഭിനയിക്കാൻ തനിക്ക് പേടിയാണ് എന്നാണ് ബിനു പറയുന്നത്. ഹാസ്യ കഥാപാത്രങ്ങൾ താൻ ചെയ്‌താൽ അച്ഛനുമായി ചിലർ തന്നെ താരതമ്യം ചെയ്യുമെന്നും ബിനു പറയുന്നു. തന്റെ അച്ഛൻ മരിച്ചിട്ട് ഒരുപാട് നാളായെങ്കിലും എല്ലാം അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ ഇപ്പോഴും ഉണ്ടെന്നും ബിനു കൂട്ടിച്ചേർത്തു.