മോനെ, നീ എത്രയും പെട്ടന്ന് സുഖം ആയി വരട്ടെ.!! കൊല്ലം സുധിക്കൊപ്പം അ പകടത്തിൽ പെട്ട മഹേഷിനെ കാണാൻ ഓടി എത്തി ബിനു അടിമാലി; പ്രാർത്ഥനകളോടെ ആരാധകർ.!! | Actor Binu Adimali Visit Mahesh Kunjumon
Actor Binu Adimali Visit Mahesh Kunjumon : പ്രേക്ഷകരുടെ പ്രിയപ്പെട്ട മിമിക്രി താരമാണ് ബിനു അടിമാലി.നിരവധി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും സിനിമകളിലും എല്ലാം നിറ സാനിധ്യം കൂടിയാണ് താരം. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരങ്ങളിലൊരാൾ കൂടിയാണ് ബിനു അടിമാലി. കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ അപകടം സംഭവിച്ചിട്ട് ഒരു മാസം കഴിഞ്ഞിരിക്കുകയാണ്.
പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ബിനു അടിമാലിയും കൊല്ലം സുധിയും അടങ്ങിയ മിമിക്രി താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ഇവരെക്കൂടാതെ മഹേഷ്, കുഞ്ഞുമോൻ, ഉല്ലാസ് അരൂർ എന്നീ കലാകാരന്മാരും വാഹനത്തിൽ ഉണ്ടായിരുന്നു. തൃശൂർ കൈപമംഗലം പനമ്പിക്കുന്നിൽ വെച്ചാണ് സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചത്.
സംഭവസ്ഥലത്ത് വെച്ച് തന്നെ കാറിനു മുൻ സീറ്റിൽ ഇരുന്ന സുധി മര ണപ്പെടുകയായിരുന്നു. ബിനുഅടിമാലി അടക്കം മറ്റു കലാകാരന്മാരെ രക്ഷിക്കാൻ ആയെങ്കിക്കും സാരമായ പരിക്കുകൾ തന്നെയാണ് അവർക്കും സംഭവിച്ചത്. സുധിയുടെ മര ണം ഏറെ തളർത്തിയ ബിനു അടിമാലി ഈ അടുത്ത ദിവസമാണ് ആദ്യമായി മാ സംഘടനയുടെ മീറ്റിങ്ങിൽ സ്റ്റേജിൽ കയറിയത്. ഇപ്പോഴിതാ തങ്ങളോടൊപ്പം അപകടത്തിൽ പെട്ട മഹേഷ് കുഞ്ഞുമോനെ കാണാൻ എത്തിയിരിക്കുകയാണ് ബിനു അടിമാലി.
മിമിക്രി കലാ രംഗത്തെ അതുല്യ പ്രതിഭ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന താരമാണ് മഹേഷ് കുഞ്ഞുമോൻ. അനുകരണ കലയിൽ ഇത്രയധികം പെർഫെക്ഷൻ ഉള്ള മറ്റൊരു താരത്തെ കണ്ട് പിടിക്കാൻ പോലും പ്രയാസമാണ്.അപകടത്തിൽ സാരമായ പരിക്കാണ് മഹേഷിനും ഉണ്ടായിട്ടുള്ളത്. എന്നാൽ താൻ എത്രയും വേഗം തിരിച്ചു വരുമെന്നും പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ട് എന്നും പറഞ്ഞു മഹേഷ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അനേകം പേരാണ് ആശ്വാസവാക്കുകളുമായി എത്തിയത്.