ഈ അമ്മക്ക് നടൻ ബാലയുടെ സ്നേഹ ചുംബനം!! ആശുപത്രിയിൽ കിടപ്പിലായപ്പോൾ സഹായിച്ചത് ബാല സർ; വീട് ജപ്തിയായപ്പോൾ സംഭവിച്ചത്… | Actor Bala Share The Video With Molly Kannamally Of See The Miracle Of God Viral Malayalam

Actor Bala Share The Video With Molly Kannamally Of See The Miracle Of God Viral Malayalam : ചില മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് ബാല. മലയാള ചിത്രങ്ങളിൽ മാത്രമല്ല തമിഴ് ചിത്രങ്ങളിലും ബാല സജീവ സാന്നിധ്യമാണ്. 2 മച്ച് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബിഗ് ബി, സൗണ്ട് ഓഫ് ബൂട്ട്, പുതിയ മുഖം, ഹീറോ, വീരം, എന്ന് നിന്റെ മൊയ്തീൻ, പുലിമുരുകൻ, ആനക്കള്ളൻ, ലൂസിഫർ, തമ്പി തുടങ്ങിയ ചിത്രങ്ങളിലെ സപ്പോർട്ടിംഗ് റോളുകളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും വളരെ സജീവമായ വ്യക്തിയാണ് ഇദ്ദേഹം. സമൂഹത്തിലെ പല പ്രശ്നങ്ങളിലും തന്റേതായ അഭിപ്രായങ്ങളും മറ്റും രേഖപ്പെടുത്തുന്ന ബാലക്ക് നിരവധി വിവാദങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിരവധി ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് മോളി കണ്ണമാലി. പ്രേക്ഷകർ ഇവരെ ചാള മേരി എന്ന പേരിലാണ് വിളിക്കാറുള്ളത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഒരു പരമ്പരയാണ് ഇവർക്ക് ചാള മേരി എന്ന പേര് നേടിക്കൊടുത്തത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം ആശുപത്രിയിൽ ആണെന്നും സഹായങ്ങൾ തേടുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. സിനിമ മേഖലയോ ടെലിവിഷൻ മേഖലയോ യാതൊരുവിധ സഹായസഹകരണങ്ങളും ചെയ്തിരുന്നില്ല എന്നും നിങ്ങളാൽ കഴിയുന്ന എന്തെങ്കിലും സഹായിക്കണമെന്നും ഉള്ള തരത്തിലുള്ള അഭ്യർത്ഥനകൾ ആയിരുന്നു വന്നുകൊണ്ടിരുന്നത്. മോളി ഇപ്പോൾ ആശുപത്രി വിട്ടു കഴിഞ്ഞു. ഇവരുടെ ചികിത്സയ്ക്കുള്ള പണം പല ഭാഗത്തുനിന്നായും ഇവർക്ക് വന്നുചേരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടൻ ബാലയ്ക്കൊപ്പമുള്ള മോളിയുടെ വീഡിയോയാണ് വൈറലാകുന്നത്. താൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ തന്റെ മകൻ ബാല കാണാനെത്തിയിരുന്നു.

ബാലസാർ സഹായിച്ചു എന്നും താരം പറയുന്നു. അതുകൊണ്ടാണ് ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ഉടനെ ബാലയെ കാണാൻ താൻ എത്തിയത് എന്നും താരം പറയുന്നുണ്ട്. മര ണത്തിന്റെ വക്കിൽ നിന്നാണ് ജീവിതത്തിലേക്ക് കയറിയത് എന്ന് താരം പറയുന്നു. കൂടാതെ ഞങ്ങൾ രണ്ടുപേർക്കും ഒരാഗ്രഹം ഉണ്ടെന്നും ഒപ്പം ഒരു സിനിമയിൽ അഭിനയിക്കണം എന്നാണെന്നും ബാലയും മോളിയും പറയുന്നു. മോളിയുടെ നെറ്റിയിൽ സ്നേഹത്തോടെ ഒരു ചുംബനവും ബാല നൽകുന്നുണ്ട്. മോളിയോട് ഉറക്കെ സംസാരിക്കണം എന്നും ഉറക്കെ സംസാരിക്കാത്തത് കൊണ്ടാണ് പലതും നേരിടേണ്ടി വരുന്നത് എന്നും താരം പറയുന്നുണ്ട്. താരം പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് ആശംസകൾ അറിയിക്കുന്നത്. ബാലയുടെ പ്രവർത്തിയെ പുകഴ്ത്തിക്കൊണ്ടും നിരവധി ആരാധകർ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

Rate this post