പണം കൊടുത്താൽ വീട് വാങ്ങാം കുടുംബം വാങ്ങാൻ കഴിയില്ലെന്ന് നടൻ ബാല..!! എലിസബത്ത് എന്ന ഭാര്യയാണ് തനിക്ക് കിട്ടിയ ദൈവാനുഗ്രഹം… | Actor Bala And Wife’s Interview
Actor Bala Latest Interview : ജന്മംകൊണ്ട് മലയാളി അല്ലെങ്കിലും മലയാളത്തെ ഒരുപാട് സ്നേഹിക്കുകയും മലയാളികൾക്ക് ഒപ്പം ജീവിക്കുകയും ചെയ്യുന്ന താരമാണ് നടൻ ബാല. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച തമിഴ്നാട് സ്വദേശിയാണ് ഇദ്ദേഹം. അന്യഭാഷകളിൽ നിന്ന് നായികമാർ മലയാളത്തിൽ എത്തി ശോഭിക്കാറുണ്ടെങ്കിലും നായകന്മാർ മലയാള സിനിമയിൽ തിളങ്ങുന്നത് വളരെ അപൂർവ്വമായാണ് . എന്നാൽ ബാലയെ സംബന്ധിച്ചിടത്തോളം ബാലയിലെ അഭിനയ പ്രതിഭയെ വളർത്തിയതിൽ വലിയൊരു പങ്കു വഹിച്ചത് മലയാള സിനിമയാണ്. തുടക്കകാലത്ത് നായക വേഷങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ പിന്നീട് സഹനടനായും പ്രതിനായകനായും താരം തിളങ്ങി.
കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പം നോക്കാതെ വെള്ളിത്തിരയിൽ നിറഞ്ഞാടി. ഇതിനിടയിൽ ജീവിതത്തിൽ നിരവധി കയറ്റിറക്കങ്ങൾ ഉണ്ടായെങ്കിലും തന്റെ ഇപ്പോഴത്തെ ജീവിതത്തിൽ താൻ വളരെ സന്തുഷ്ടനാണെന്നും അനുഗ്രഹിക്കപ്പെട്ടവൻ ആണെന്നും ബാല പറയുന്നു. Ginger Media Entertainments എന്ന യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലാണ് നാളുകൾക്ക് ശേഷം താരം ഹൃദയം തുറന്നത്. ഡോക്ടർ എലിസബത്തിനെ പോലൊരു ഭാര്യയെ തനിക്ക് കിട്ടിയത് ദൈവത്തിൻറെ അനുഗ്രഹമായാണ് കരുതുന്നതെന്ന് ബാല പറഞ്ഞു. പണം കൊടുത്താൽ ഒരു വീട് വാങ്ങാൻ കഴിയുമായിരിക്കും പക്ഷേ ഒരു കുടുംബം കിട്ടില്ല എന്നും താരം പറഞ്ഞു.

ഇപ്പോഴാണ് തനിക്കൊരു കുടുംബം കിട്ടിയതെന്നും താരം സൂചിപ്പിച്ചു. തീർത്തും വ്യത്യസ്തരായ സ്വഭാവക്കാരാണ് തങ്ങളെന്ന് അഭിമുഖത്തിനിടയിൽ ഭാര്യ എലിസബത്തും പറഞ്ഞു . അതുകൊണ്ടുതന്നെ വഴക്കുകൾ പതിവാണെന്നും പക്ഷേ ആ വഴക്കുകൾക്കിടയിലും തങ്ങൾ കൂടുതൽ കൂടുതൽ സ്നേഹിക്കുകയാണെന്നും ഇരുവരും കൂട്ടിച്ചേർത്തു. താൻ താടി നീട്ടി വളർത്തിയത് കണ്ടപ്പോൾ പലർക്കും അസ്വസ്ഥത തോന്നിയിരുന്നു എന്നും പലരും താടി വടിച്ചു കൂടെ എന്ന് ചോദിച്ചിരുന്നു എന്നും താരം പറഞ്ഞു.
അതിനൊരു കാരണമുള്ളതുകൊണ്ടാണ് താടി നീട്ടി വളർത്തിയത് എന്ന് ബാല പറഞ്ഞു. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കാൻ പോകുന്ന അടുത്ത തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത് താനാണെന്നും ആ ചിത്രത്തിൻറെ ഭാഗമായാണ് താടി നീട്ടി വളർത്തിയത് എന്നും ബാല അഭിമുഖത്തിൽ വെളിപ്പെടുത്തി. താടി ഷേവ് ചെയ്താണ് അഭിമുഖത്തിൽ ബാല പ്രത്യക്ഷപ്പെട്ടത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.