ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകും.!! പക്ഷെ ഇടയ്ക്കിടെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ല; ഉപദേശവുമായി നടൻ ബാല.!! | Actor Bala Advice To Everyone

Actor Bala Advice To Everyone : തമിഴ് സിനിമ ലോകത്ത് നിന്ന് മലയാള സിനിമയിലേക്ക് അപ്രതീക്ഷിതമായി കടന്ന് വരികയും പിന്നീട് മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം തിളങ്ങി നിൽക്കുകയും ചെയ്ത ഒരു താരമാണ് നടൻ ബാല. അടുത്തിടെ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയ താരം ഇപ്പോൾ വിശ്രമത്തിലാണ്. ഭാര്യ എലിസബത്തും ബാലയ്ക്കൊപ്പമുണ്ട്.

ഇടയ്ക്കിടെ ഇരുവരും ഒരുമിച്ച് യൂട്യൂബ്കളിൽ പ്രത്യക്ഷപ്പെടാറുണ്ട് ഇപോഴിതാ ഒരുമിച്ചു പാട്ട് പാടുന്ന തങ്ങളുടെ സന്തോഷ നിമിഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് താരങ്ങൾ. രസാത്തി ഉന്നൈ കാണാതെ നെഞ്ചം എന്ന പാട്ടാണ് ഇരുവരും ഒരുമിച്ചു പാടിയത്. സർജറിക്ക് ശേഷം ബാല പഴയ ബാലയായി മാറിയെന്നാണ് ആരാധകരുടെ കമന്റ്‌. എന്നാൽ വീഡിയോയിൽ ബാല പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തെപ്പറ്റി മമ്മൂട്ടി പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചു കൊണ്ടാണ് ബാല പറഞ്ഞു തുടങ്ങിയത്. ഭാര്യ ഭർതൃ ബന്ധമൊഴികെ ഉണ്ടാകുന്ന എല്ലാ ബന്ധങ്ങളും രക്തബന്ധങ്ങളാണ് എന്നും എന്നാൽ രക്തബന്ധമില്ലാതിരുന്നിട്ടും നമ്മളെ ഏറ്റവും അധികം സ്നേഹിക്കാൻ പറ്റുന്നത് ഭാര്യമാർക്ക് മാത്രമാണ് എന്നുമാണ് മമ്മൂട്ടി പറഞ്ഞത്. അത് കൊണ്ട് തന്നെ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണയാണ് എന്നാൽ അത് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കരുത് എന്നാണ് ബാല പറയുന്നത്.

അച്ഛനും അമ്മക്കും സഹോദരിക്കും പകരം നമുക്ക് മറ്റാരെയും തിരഞ്ഞെടുക്കാൻ പറ്റില്ലല്ലോ അത് പോലെ തന്നെ എല്ലാ ബന്ധങ്ങളും പ്രധാനപ്പെട്ടതാണ് എന്നും ബാല പറയുന്നു. 2021 ലാണ് ഡോക്ടർ ആയ എലിസബത്ത് ഉദയനെ ബാല വിവാഹം കഴിച്ചത്. ആദ്യഭാര്യയിൽ ബാലക്ക് അവന്തിക എന്ന ഒരു മകളുണ്ട്. ഗായികയായ അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇവർ തമ്മിൽ പിരിയുകയായിരുന്നു. ബാല ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയപ്പോൾ മകൾ ബാലയെ വന്നു കണ്ടിരുന്നു.

Rate this post