ബാബു രാജിന്റെ ആദ്യ ഭാര്യയിലെ മൂത്ത മകന് വിവാഹം!! ആദ്യ ഭാര്യയോടും മക്കളോടും ഒപ്പം മുന്നിൽ നിന്ന് ചടങ്ങുകൾ നടത്തി താരം… | Actor Baburaj Son Marriage News Viral Malayalam

Actor Baburaj Son Marriage News Viral Malayalam : പ്രമുഖ നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹം കഴിഞ്ഞു. അഭയ് വിവാഹം കഴിച്ചത് ഗ്ലാഡിസിനെ ആണ്. താരത്തിന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് അഭയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകൻ ആണ് അഭയ് ബാബുരാജ്. ബാബുരാജ് ഈ വിവാഹ ചടങ്ങിൽ ഉടനീളം മുൻനിരയിൽ തന്നെ പള്ളിയിൽ ഉണ്ടായിരുന്നു.

കൂടാതെ അച്ഛന്റെ സ്ഥാനത്ത് നിന്ന് വിവാഹ ചടങ്ങൾ മുന്നിൽ നിന്നു നടത്താൻ ചുക്കാൻ പിടിച്ചതും ബാബുരാജ് തന്നെ ആണ്. കാറിൽ നിന്ന് ഇറങ്ങിയ ബാബുരാജ് തന്റെ മുൻ ഭാര്യയുമൊത്ത് കാര്യങ്ങൾ എല്ലാം കൃത്യമായി നിർവഹിക്കുകയാണ്. ആദ്യ ഭാര്യയിൽ ബാബുരാജിന് രണ്ട് മക്കളാണ് ഉള്ളത് അഭയ്, അക്ഷയ് എന്നിവരാണ്. നടി വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിന് ഉള്ളത്. ആർച്ച, ആരോമൽ എന്നിവരാണ്. പള്ളിയിൽ വെച്ച് നടത്തിയ വിവാഹത്തിന്റെ വിഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു.

ബാബുരാജിനെയും ഭാര്യ വാണി വിശ്വനാഥിനെയും എല്ലാവര്‍ക്കും അറിയാം എങ്കിലും താരത്തിന്റെ ആദ്യ വിവാഹത്തില്‍ രണ്ട് മക്കൾ ഉള്ള ആളാണ് നടന്‍ ബാബുരാജ് എന്നത് അധികം ആർക്കും അറിവുള്ളതല്ല. താരത്തിന്റെ ഈ ബന്ധത്തിലെ മകന്‍ അഭയിയുടെ വിവാഹ ചടങ്ങ് ആണ് ഇപ്പോൾ ആഘോഷമാക്കിയത്. വിവാഹ വീഡിയോ പുറത്ത് വിട്ടത്തോടെയാണ് ആരാധകരും ബാബുരാജിന് മുൻ ഭാര്യയിൽ രണ്ട് മക്കൾ ഉണ്ടെന്ന് മനസിലായത്. കൂടാതെ ബാബുരാജ് രണ്ട് തവണ വിവാഹിതൻ ആണെന്ന് അറിയാമെങ്കിലും ആദ്യ വിവാഹത്തെ കുറിച്ച് നടൻ ഇതുവരെ എവിടെയും പരാമര്‍ശിച്ചിരുന്നില്ല.

ഈ ബന്ധത്തിൽ തനിക്കുള്ള മക്കളെ കുറിച്ചും താരം പറഞ്ഞിരുന്നില്ല. കുടുംബസമേതം തന്റെ മുൻ ഭാര്യയിൽ ഉണ്ടായ മകന്റെ വിവാഹ ചടങ്ങിൽ സന്തോഷത്തോടെ തന്നെ പങ്കെടുത്തു മടങ്ങുകയാണ് ബാബുരാജ്. കാറില്‍ നിന്ന് അഭയ് ബാബുരാജ് കരങ്ങളിൽ മുത്തം നൽകി തന്റെ വധുവിനെ വരവേൽക്കുന്നതും വിഡിയോയിൽ കാണാം. കൂടാതെ ബാബുരാജ് തന്റെ ഭാര്യയുടെയും മക്കളുടെയും കൂടെ നില്‍ക്കുന്നത് അടക്കം പുറത്തുവന്ന വീഡിയോയില്‍ എല്ലാം വ്യക്തമായി കാണാം. പിതാവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ ബാബുരാജ് പൂര്‍ത്തിയാക്കിയത് തന്റെ ആദ്യ ഭാര്യയുടെ അടുത്ത് തന്നെ നിന്നാണ്.

Rate this post