തലൈവ വിത്ത് തലൈവി.!! അജിത്തിനൊപ്പം ബൈക്കിൽ ഇന്ത്യ ചുറ്റി മഞ്ജു വാര്യർ; സൂപ്പർ താരങ്ങൾ ഒന്നിച്ചപ്പോൾ.!! | Actor Ajith Kumar Bike Trip With Manju Warrier images Viral

Actor Ajith Kumar Bike Trip With Manju Warrier images Viral : മലയാളികളുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരം. തിരിച്ചുവരവിൽ മലയാളത്തിനു പുറമേ തമിഴിലും സജീവമാണ് മഞ്ജുവാര്യർ. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ മഞ്ജു ഇടയ്ക്കിടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്ര ചിത്രങ്ങളും ആരാധകർക്ക് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ നടി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തമിഴ് സൂപ്പർതാരം അജിത്തിനൊപ്പം ബൈക്കിൽ ലഡാക്കിൽ പര്യടനം നടത്തുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് നന്ദി. തീക്ഷ്ണമായ ഒരു ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ടൂവീലറിൽ ഇത്രയധികം ദൂരം ഞാൻ യാത്ര ചെയ്യുന്നത്.

അഭിനിവേശമുള്ള ബൈക്കർമാരുടെ കൂട്ടത്തിലേക്ക് എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയോടും അജിത് കുമാറിനോടും നന്ദി, എന്ന അടിക്കുറിപ്പിനൊപ്പമാണ് മനോഹരമായ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. നിരവധി താരങ്ങളും ആരാധകരുമാണ് ചിത്രങ്ങൾക്ക് കമന്റുമായി രംഗത്തെത്തിരിക്കുന്നത്. വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ നായികയായി എത്തുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

ബാങ്ക് കൊള്ളയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാതാവ്. അസുരനിലെ പച്ചയമ്മാൾ എന്ന മഞ്ചു വാര്യരുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരൂപകരുടെയും പ്രേക്ഷകരുടെയും കയ്യടി നേടിയ അസുരൻ ബോക്സ് ഓഫീസിലും വൻ വിജയമായി മാറിയിരുന്നു. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

Rate this post