സാന്ത്വനത്തിലെ കള്ള കണ്ണന് പിറന്നാൾ; ആശംസകളുമായി സാന്ത്വനം കുടുംബവും ആരാധകരും.!! | Actor Achu Sugandh Birthday

Actor Achu Sugandh Birthday : മലയാളികൾ ഹൃദയത്തോട് ചേർത്ത പരമ്പരയാണ് സാന്ത്വനം. കഴിഞ്ഞ വർഷങ്ങളിൽ ടി ആർ പി റൈറ്റിൽ മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പര ആണിത്. സാന്ത്വനം പരമ്പരയിലെ ഓരോ അംഗങ്ങളെയും സ്വന്തം കുടുംബത്തിലെ അംഗമെന്ന പോലെയാണ് മലയാളികൾ കാണുന്നത്.

ഏഷ്യാനെറ്റിൽ മാത്രമല്ല ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെയും പരമ്പര സ്ട്രീമിങ് ചെയ്യുന്നുണ്ട്. തമിഴ് സീരിയൽ പാണ്ഡ്യൻ സ്റ്റോറിന്റെ മലയാളം റീമേക്കാണ് ഈ സീരിയൽ. പരമ്പരയിലെ ശിവനും അഞ്ജലിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സജിനും ഗോപിയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിവാഞ്ചലി പ്രണയം തന്നെയാണ് പരമ്പരയുടെ ഇതിവൃത്തവും. പരമ്പരയുടെ സംവിധാനം ആദിത്യനാണ്.ജെ പള്ളശ്ശേരി ആണ് തിരക്കഥ നിർവഹിക്കുന്നത്. രാജീവ് പരമേശ്വരൻ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്,ചിപ്പി, അച്ചു സുഗന്ധ്, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയൽ എല്ലാ കഥാപാത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരാണ്. എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുമുണ്ട്.

ഇപ്പോഴിതാ സാന്ത്വനം കുടുംബത്തിലെ കണ്ണന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അച്ചു സുഗന്ധ് ആണ്. ബാലകൃഷ്ണന്റെയും,ഹരിയുടെയും ശിവന്റെയും അനിയൻ ആയാണ് കണ്ണൻ എത്തുന്നത്.

അച്ചു സുഗന്ധിന് പിറന്നാൾ ആശംസിക്കുകയാണ് സാന്ത്വനം കുടുംബം ഒന്നടങ്കം. പരമ്പരയിലെ അമ്മയായി വേഷമിടുന്ന ഗിരിജ പ്രേമൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിനെ ടാഗ് ചെയ്താണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. താരത്തിനേ ഉമ്മവെക്കുന്ന ഗിരിജ പ്രേമന്റെ ചിത്രങ്ങളാണിത്. ചിത്രത്തിനു താഴെയായി “ഹാപ്പി ബർത്ത് ഡേ മോനു” എന്ന് അടിക്കുറിപ്പ് എഴുതിയിട്ടുണ്ട്. കൂടാതെ സജിൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അച്ചുവിന് ഒപ്പമുള്ള ഒരു റീലിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.ഈ വീഡിയോയ്ക്ക് താഴെയായി “ഹാപ്പി ബർത്ത് ഡേ മുത്തേ” എന്നാണ് സജിൻ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.