യുവജനവേദികളിൽ നിന്നും അഭിനയത്തിൻറെ ലോകത്തേക്ക്; അമ്പിളി ദേവിയുടെ ഏറ്റവും പുതിയ വീഡിയോ വൈറലാകുമ്പോൾ… | Acress Ambili Devi Latest Video Goes Viral Malayalam

Acress Ambili Devi Latest Video Goes Viral Malayalam : യുവജന വേദികളിൽ നിന്നും അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവന്ന താരമാണ് അമ്പിളി ദേവി. മിനിസ്ക്രീൻ രംഗത്തും ബിഗ് സ്ക്രീൻ രംഗത്തും വളരെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ അമ്പിളി ദേവിക്ക് കഴിഞ്ഞത് വളരെ പെട്ടെന്ന് തന്നെയാണ്. സഹോദരി കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു കൊണ്ടാണ് അമ്പിളി ദേവി മലയാളികൾക്കിടയിൽ പ്രശസ്തയായി മാറിയത്.

വളരെ പെട്ടെന്ന് തന്നെ നാടൻ തനിമയുള്ള മുഖശ്രീ നിറഞ്ഞുനിന്ന പെൺകുട്ടി മലയാളികൾക്കിടയിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. അങ്ങനെയാണ് അമ്പിളിയെ ആളുകൾ കൂടുതൽ അടുത്തറിയാൻ ശ്രമിക്കുന്നത്.ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലെ മോഹൻലാലിൻറെ സഹോദരി കഥാപാത്രം ഉൾപ്പെടെ വിരലിലെണ്ണാൻ കഴിയുന്നതിലും അധികം കഥാപാത്രങ്ങൾക്കാണ് താരം ജീവൻ നൽകിയത്. ഓരോ കഥാപാത്രവും ഇന്നും ആളുകൾ ഓർത്തിരിക്കുന്നു തന്നെയുണ്ട്.

അഭിനയരംഗത്ത് തന്നെ സജീവമായി ഇടപെട്ടിരുന്ന ആദിത്യനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നുവെങ്കിലും ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ആ ബന്ധം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ യൂട്യൂബർ ആയി തിളങ്ങുന്ന അമ്പിളി തുമ്പപ്പൂവ് എന്ന സീരിയലിലൂടെ തൻറെ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്. രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്നപ്പോൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അഭിനയരംഗത്ത് നിന്നും അമ്പിളി ഒരു ഇടവേള എടുത്തിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും മങ്ക മഹേഷിനൊപ്പം താരം ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്ന റീൽസ് വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അമ്പിളി തന്നെയാണ് തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ മറ്റുള്ളവർക്ക് മുന്നിലേക്ക് എത്തിച്ചത്. താരത്തിന്റെ ഓരോ വാർത്തകൾക്കും വീഡിയോകൾക്കും ചിത്രങ്ങൾക്കും മികച്ച പിന്തുണ നൽകുന്ന പ്രേക്ഷകർ ഏറ്റവും പുതിയ റീൽസ് വീഡിയോയും ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.