പയർ നടുമ്പോൾ ഇങ്ങനെ ചെയ്താൽ.. കാടുപോലെ വളരും, നിറയെ പയർ ഉണ്ടാവും

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാന്‍ പറ്റുന്ന, മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണ് പയര്‍. ഏതുകാലത്തും നാടന്‍പയര്‍ വളര്‍ത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം. നമ്മള്‍ സാധാരണയായി ഉപയോഗിച്ചു വരുന്നത് കുറ്റിപ്പയറും വള്ളിപ്പയറുമാണ്. പയറില്‍ ഇഷ്ടം പോലെ ഇനങ്ങളുണ്ട്. കൈരളി, വരുണ്‍, കനകമണി, അര്‍ക്ക ഗരിമ എന്നിവ പയറിലെ ചില ഇനങ്ങളാണ്. പ്രധാനപ്പെട്ട കുറ്റിപ്പയര്‍ ഇനങ്ങളാണ് ഗോമതി, അനശ്വര, ഭാഗ്യലക്ഷ്മി എന്നിവ.

കേരളത്തിലെ കാലാവസ്ഥയിൽ നാടൻപയർ (പെരുംപയർ) വർഷം മുഴുവനും കൃഷി ചെയ്യാം. തെങ്ങിൻ തോപ്പിൽ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബർ മാസങ്ങളിൽ മരച്ചീനിത്തോട്ടത്തിൽ ഒരു ഇടവിളയായും ഇതു വളർത്താം. രണ്ടാം വിളക്കാലത്തും വേനൽക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളിൽ പയർ ഒരു തനി വിളയായിത്തന്നെ വളർത്താവുന്നതേയുളളൂ. വീട്ടുവളപ്പിൽ ഏതു കാലത്തും പയർ വിതയ്ക്കാം.

പയറിനു കുമിൾരോഗങ്ങളും പുഴുക്കളുടെ ആക്രമണവും തടയാൻ കഞ്ഞിവെള്ളത്തിൽ ചാരം ചേർത്തു തളിക്കണം. പച്ചമുളകിനും ഇതു ഫലപ്രദം. പയർ നടുമ്പോൾ ചില കാര്യങ്ങൾ ശ്രെദ്ധിച്ചാൽ കാടുപോലെ വളരും, നിറയെ പയർ ഉണ്ടാവുകയും ചെയ്യും. സ്രെധിക്കേണ്ട കാര്യങ്ങൾ എന്തെന്ന് വീഡിയോയിലൂടെ മനസിലാക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.