ജീവിതത്തിൽ ഏറ്റവും കൂടുതൽ സംസാരിച്ച പെൺകുട്ടി സെറീനയാണ്.!! അമ്മയുടെ സ്വപ്നമായിരുന്നു അത്; സാഗറിനെ ബിഗ് ബോസ്സിൽ തിരിച്ചെടുക്കണം.!! | Bigg Boss Sagar Surya Latest Interview Malayalam

Bigg Boss Sagar Surya Latest Interview Malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയിലെ മത്സരാർത്ഥിയാണ് സാഗർ സൂര്യ. തന്റെ നിഷ്കളങ്കത കൊണ്ടും സത്യസന്ധത കൊണ്ടും വെറും അറുപത്തിമൂന്ന് ദിവസം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥിയായി. സാഗർ സൂര്യ എന്ന പേരിനെ കാട്ടിലും ആദ്യമൊക്കെ അദ്ദേഹത്തെ ആദി എന്ന പേരാണ് പ്രേക്ഷകർ വിളിച്ചിരുന്നത്. എന്തെന്നാൽ മഴവിൽ മനോരമ എന്ന ചാനൽ പ്രക്ഷേപണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരിപാടിയിൽ ആദി എന്നായിരുന്നു സാഗറിന്റെ കഥാപാത്രത്തിന്റെ പേര്.

ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവിന്റെ വേഷം സാഗർ അഭിനയിച്ചു ഫലിപ്പിച്ചു. അങ്ങനെ ആദി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചു. ആദ്യത്തെ ബിഗ് ബോസ് എപ്പിസോഡുകളിലൊക്കെ ആദി എന്ന പേരിൽ തന്നെയാണ് പ്രേക്ഷകർ വിളിച്ചിരുന്നത്. പിന്നീട് സ്വന്തം പേര് തിരിച്ചു കിട്ടി എന്ന് സാഗർ തന്നെ ഒരു ഇന്റർവ്യൂ ഇൽ പറയുന്നുണ്ട്. സിനിമയിൽ തിളങ്ങാനാണ് സാഗറിനിഷ്ടം. 2016 ൽ തൃശ്ശൂർ എൻജിനിയറിംഗ് കോളേജിൽ പഠിക്കുമ്പോൾ ഒരു ഷോട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ടാണ് തുടക്കം.

പിന്നീട് മനു വാര്യർ സംവിധാനം ചെയ്ത “കുരുതി” എന്ന സിനിമയിൽ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമയിലെ തുടക്കം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റാൻ കഴിഞ്ഞ തിലുളള സന്തോഷം അദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. സാഗറിന്റെ രണ്ടാമത്തെ ചിത്രമാണ് അരുൺ വൈഗ സംവിധാനം ചെയ്ത “ഉപചാരപൂർവ്വം ഗുണ്ടാ ജയൻ”. സംവിധായകൻ സാഗറിലർപ്പിച്ച വിശ്വാസം ഇത്തവണയും കാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ചാൻസുകൾ തേടി അലഞ്ഞ് ഒടുവിൽ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കവെ കിട്ടിയ മറ്റൊരു ചാൻസാണ് ബിഗ് ബോക്സ് സീസൺ 5.

അറുപത്തിമൂന്ന് ദിവസം പിന്നിട്ട് അദ്ദേഹം പുറത്താവുകയാണെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ വ്യക്തി മുദ്ര പതിപ്പിച്ചാണ് പോകുന്നത്. പ്രേക്ഷക മനസിൽ ഇടമുണ്ട് എന്നതിനു തെളിവാണ് അടുത്തിടെ ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട ഇന്റർവ്യൂ ന്റെ താഴെയുള്ള കമന്റുകൾ. ആരേയും അഭമാനിക്കാത്ത മത്സരാർത്ഥി, സാഗറിനെ കാണാൻ വേണ്ടി മാത്രം ബിഗ് ബോസ് കണ്ടിരുന്നു. കഴിവുള്ള ആളാണ് സാഗർ എന്നിങ്ങനെയുളള കമന്റുകളിലൂടെ മനസിലാക്കാം അദ്ദേഹത്തിന് ജനഹൃദയങ്ങളിലുള്ള സ്വീകാര്യതയെ കാണിക്കുന്നു.

Rate this post