“ആ കണ്ടത് എൻറെ ജാൻകി ജനിക്കുന്നത് വരെയുള്ള വര” ഭാര്യയുടെ ഗർഭകാലം വരകളിലൂടെ മനോഹരമാക്കി സോഷ്യൽ ലോകത്തിൻറെ ഹൃദയംകവർന്ന ‘ഡൂഡിൽമുനി’.!!

ഡൂഡിൽ മുനി എന്ന പേരിൽ ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ആരോഷ് എന്ന കലാകാരൻറെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കുറുമ്പും കുസൃതിയും പിണക്കങ്ങളും നിറഞ്ഞ ഗർഭകാലത്തിൻറെ ചിത്രങ്ങളാണ് ആരോഷ് പങ്കുവെച്ചിരിക്കുന്നത്.

കൺമണിയെ കാത്തിരിക്കുന്ന വേളയിൽ ഭാര്യക്കും ഭർത്താവിനുമിടയിൽ നടക്കുന്ന രസകരമായ കാര്യങ്ങൾ മനോഹരമായ ചിത്രങ്ങളാക്കി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന കലാകാരനാണ് ആരോഷ് തേവടത്തിൽ.

ഭാര്യ ഗർഭിണിയാണ് എന്ന് അറിഞ്ഞത് മുതൽ കുഞ്ഞ് ജനിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് ആരോഷ് ചിത്രീകരിച്ചിരിക്കുന്നത്. ജാൻകി എന്നാണ് മകൾക്ക് നൽകുന്ന പേര് എന്നും ഇവിടെ സൂചിപ്പിക്കുന്നുണ്ട്. ഭാര്യ പ്രെഗ്നന്റ് ആയപ്പോൾ മുതൽ എന്റെ മകൾ ‘ജാൻകി’ ജനിച്ചത് വരെയുള്ള ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങൾ ആണ് അവയെല്ലാം എന്നാണ് അദ്ദേഹം ഇതിനെ പറ്റി പറഞ്ഞിരിക്കുന്നത്.

ഈ ചിത്രങ്ങൾ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലുമെല്ലാം ഇപ്പോൾ വൈറൽ ആണ്. ‎മകൾ ജാൻകി ജനിച്ചതിനുശേഷവും ഞങ്ങൾക്ക് നിങ്ങളോടായി ഒത്തിരി കഥകൾ പറയാനുണ്ട് അതെല്ലാം ചിത്രങ്ങളാക്കി മറ്റൊരു സീരീസ് തയാറാക്കി കൊണ്ടിരിക്കുകയാണ് എന്നും ആരോഷ് പറയുന്നുണ്ട്.

വേൾഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിലൂടെയാണ് ആരോഷിൻറെ രംഗപ്രവേശം. ബാംഗ്ലൂരിൽ Funchershop എന്ന ഒരു ഡിസൈൻ കമ്പനി നടത്തുകയാണ് ആരോഷ് ഇപ്പോൾ. ഭാര്യ സിനു രാജേന്ദ്രൻ മാവേലിക്കരക്കാരിയാണ്, മകൾ ജാൻകി.