14 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ അത് സംഭവിക്കുന്നു; ആടുജീവിതം സിനിമ റിലീസ് വിവരങ്ങൾ പുറത്താകുന്നു… | Aadujeevitham Movie Release News Malayalam

Aadujeevitham Movie Release News Malayalam : പ്രശസ്ത സംവിധായകൻ ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി വരാനിരിക്കുന്ന ഇതിഹാസ തുല്യമായ അതിജീവന പ്രമേയമുള്ള ചിത്രമാണ് ആടുജീവിതം. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഈ വർഷം ജൂലൈയിൽ പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പൃഥ്വിരാജിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ കാപ്പ എന്ന ചിത്രത്തിൻ്റെ പ്രെസ്സ് മീറ്റിനിടയിലാണ് ആടുജീവിതത്തിൻ്റെ റിലീസ് പ്ലാനിനെ കുറിച്ച് താരം സംസാരിച്ചത്.

ആടുജീവിതം തീയേറ്ററിൽ റിലീസിന് എത്തുന്നതിന് മുൻപ് 2023 ലെ കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ പ്രദർശനം നടത്തണമെന്നാണ് അണിയറ പ്രവർത്തകർ ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞു. “മാർച്ച് 11 ഫെസ്റ്റിവലിന് സമർപ്പിക്കേണ്ട അവസാന തീയതി ആണെന്നാണ് ഞാൻ കരുതുന്നത്. അതിന് മുമ്പ് വി.എഫ്.എക്സും എ.ആർ റഹ്മാൻ സാറിന്റെ ജോലിയും പൂർത്തിയാകുമോ എന്ന് എനിക്ക് ഉറപ്പില്ല. അതിനെക്കുറിച്ച് ബ്ലെസി ചേട്ടൻ അറിയിക്കും.

നമുക്ക് കാനിലേക്ക് പോകാൻ കഴിയില്ലെങ്കിൽ ഞങ്ങൾ ഏതെങ്കിലും പ്രധാന ചലച്ചിത്രമേളയിൽ പ്രീമിയർ പ്രദർശിപ്പിക്കും, തുടർന്ന് ലോകമെമ്പാടും റിലീസ് ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു. ആടുജീവിതം ഒരു കലാപരമായ സിനിമ എന്നതിലുപരി വാണിജ്യ സിനിമയാണെന്നും താരം വ്യക്തമാക്കി.കേരളത്തിന് പുറമേ ലബനൻ അടക്കുള്ള വിദേശ രാജ്യങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.ചിത്രത്തിന് വേണ്ടിയുള്ള പ്ലാൻ അനുസരിച്ച് കാനിലേക്ക് പോയാൽ 2023 ന്റെ രണ്ടാം പകുതിയിൽ ചിത്രം റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു.

സൗദി അറേബ്യയിലെ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന മലയാളി നേരിട്ട ദുരിതത്തിന്റേയും അതിജീവനത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. എ.ആർ റഹ്മാൻ ആണ് ആടുജീവിതത്തിന് സംഗീതം നൽകിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ ബെന്യാമിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ അമല പോളാണ് നായികയായി എത്തുന്നത്.ഒരു ഇടവേളയ്ക്ക് ശേഷം ബ്ലെസി സംവിധായക കുപ്പായമണിയുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

Rate this post