പുണ്യം ചെയ്യണം ഇങ്ങനെ ഒരു മകൾ ജനിക്കാൻ..!! തന്റെ ഏഴാം വയസിൽ അച്ഛന്റെയും അമ്മയുടെയും മനസ്സറിയുന്ന അല്ലി… | A lil card from Ally | Alankrita Menon Prithviraj

A lil card from Ally | Alankrita Menon Prithviraj : മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ എന്നും ആളുകളുടെ മനസ്സിൽ നിറഞ്ഞു നിൽക്കാൻ പൃഥ്വിരാജ് ശ്രമിക്കാറുണ്ട്. താരത്തിന് പിന്നാലെ തന്നെ ഭാര്യ സുപ്രിയയും സെലിബ്രിറ്റി ആയി മാറുകയായിരുന്നു. ഇതുവരെ ഒരു ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയുടെ മുഴുവൻ ചുമതലകളും ഏറ്റെടുത്തു കൊണ്ടായിരുന്നു സുപ്രിയ തന്റെ കഴിവ് തെളിയിച്ചത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മാണ കമ്പനിയുടെ കാര്യങ്ങളുമായി സജീവമായി കഴിയുന്ന സുപ്രിയ ജേർണലിസ്റ്റ് എന്ന പേരിലും തൻറെ സ്ഥാനം ഇതിനോടകം ഉറപ്പിച്ച് കഴിഞ്ഞിട്ട് ഉണ്ടായിരുന്നു. ഇപ്പോൾ പൃഥ്വിയുടെയും സുപ്രിയയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപെട്ടിരിക്കുന്നത്. ആടുജീവിതം ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്താണ് പൃഥ്വി എങ്കിലും അകന്നിരുന്നു കൊണ്ട് തന്നെ തങ്ങളുടെ പതിനൊന്നാം വിവാഹ വാർഷികം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ് ഇരുവരും.

വെഡിങ് ആനിവേഴ്സറി ദിനത്തിൽ പൃഥ്വിയും സുപ്രിയയും പോസ്റ്റ് ചെയ്ത വീഡിയോയും കുറിപ്പും ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. 11 വർഷം എന്ന ക്യാപ്ഷനോടെ സുപ്രീയയെ മെൻഷൻ ചെയ്തു കൊണ്ട് പൃഥ്വിരാജ് ഇരുവരും ഒന്നിച്ച് ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തപ്പോൾ 9 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.

ഇതിനു മുമ്പും ഇതേ വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്യൂട്ട് വീഡിയോ എന്ന കമൻറ്മായി ആദ്യംതന്നെ എത്തിയത് പൃഥ്വിരാജിന്റെ സഹോദരൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയായിരുന്നു. ഹാപ്പി ആനിവേഴ്സറി ഷൂട്ട് തീർത്തു പെട്ടെന്ന് തിരിച്ചു വരൂ എന്നായിരുന്നു വീഡിയോയ്ക്ക് സുപ്രിയ നൽകിയ കമൻറ്. ടോവിനോ തോമസ്, ഷിയാസ് കരീം, സെന്തിൽ കൃഷ്ണ, സാധിക വേണുഗോപാൽ തുടങ്ങി താരങ്ങളും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

11 വർഷത്തെ വിവാഹജീവിതത്തിൽ രണ്ടാമത്തെ തവണയാണ് ഈ വിശേഷ ദിവസത്തിൽ നമ്മൾ രണ്ടിടത്ത് ആകുന്നത്. ആടുജീവിതം പൂർത്തിയാക്കി അധികം വൈകാതെ തന്നെ നിങ്ങൾ തിരിച്ചെത്തും എന്ന് കരുതുന്നു. വന്നശേഷം ഈ സന്തോഷം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്നായിരുന്നു പൃഥ്വിക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ ചേർത്ത് വെച്ചുള്ള വീഡിയോയുമായി സുപ്രിയ പറഞ്ഞത്. മകനും മരുമകൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് അമ്മ മല്ലികാ സുകുമാരനും രംഗത്തെത്തിയിട്ടുണ്ട്.എന്റെ ചിന്തകളിലും പ്രാർത്ഥനയും എപ്പോഴും നിങ്ങൾ ഉണ്ട് ആശംസകൾ എന്നായിരുന്നു മല്ലിക പങ്കുവെച്ച കുറിപ്പ്.

എന്നാൽ ഇപ്പോഴിതാ അകന്നിരിക്കുന്ന അച്ഛനെയും അമ്മയെയും ഒരുമിച്ച് ചേർത്തിരിക്കുകയാണ് മകൾ അല്ലി. അച്ഛനും അമ്മയ്ക്കും ഒരു ആശംസ കാർഡ് തയ്യാറാക്കിയിരിക്കുകയാണ് മകൾ അല്ലി. “A lil card from our Ally depicting our family! She’s got the anniversary spelling wrong but the sentiment totally right” എന്ന ക്യാപ്‌ഷനിൽ സുപ്രിയ തന്നെയാണ് ആശംസ കാർഡിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്…