വെറും 9 ലക്ഷത്തിന് ഇത്രയും സൂപ്പർ വീടോ!? 1200 സ്ക്വയർ ഫീറ്റിൽ ഒരടിപൊളി സൂപ്പർ വീട്… | 9 Lakh 1200 SQFT 2 BHK Home Tour Malayalam

9 Lakh 1200 SQFT 2 BHK Home Tour Malayalam : ഒരു വീട് എന്നത് സ്വർഗം തന്നെയാണ്. അത്തരത്തിലുള്ള ചിലവ് കുറഞ്ഞ ഒരു വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ചേർത്തലയിൽ സുമേഷ് എന്ന ഡിസൈനറുടെ വീടാണ് അടുത്തറിയുന്നത്. തികഞ്ഞ കേരളത്തിൽ തനിമയും കുറഞ്ഞ ചിലവുമാണ് ഈ വീടിന്റെ പ്രധാന സവിശേഷത. 1200 ചതുരശ്ര അടിയിൽ ഒമ്പത് ലക്ഷം രൂപയ്ക്കാണ് ഈ വീട് പണിതിരിക്കുന്നത്.

കറുത്ത വെട്രിഫൈഡ് ടൈലുകൾ പാകി മനോഹരമായ ഒരു പൂമുഖം. പ്രധാന വാതിൽ തുറന്നു നമ്മൾ കാണുന്നത് എസ് ആകൃതിയിലുള്ള ലിവിങ് അതിനോടപ്പമുള്ള ഡൈനിങ് ഹാളാണ്. വലത് വശത്തു ഇരിപ്പിടം നൽകിട്ടുണ്ട്. നാല് പേർക്ക് ഇരുന്ന് കഴിക്കാൻ കഴിയുന്ന ഡൈനിങ് മേശ കാണാം. അടുക്കളയുടെ അരികെയായി ഒരു സ്റ്റഡി ഏരിയ ക്രെമികരിച്ചിട്ടുണ്ട്. സിറ്റിംഗ് ഏരിയയുടെ രണ്ട് വശത്തായിട്ടാണ് കിടപ്പ് മുറികൾ നൽകിരിക്കുന്നത്.

അമിതമായിട്ടുള്ള ഡിസൈൻ ഒഴിവാക്കിയതിനാൽ സീലിങ് ഗംഭീരവും അതിമനോഹരവുമാക്കിട്ടുണ്ട്. ഒന്നാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ 100 ചതുരശ്ര അറിയാണ് വിസൃതി. വിപണികളിൽ ലഭ്യമായ ചിലവ് കുറഞ്ഞ കർട്ടനുകൾ ഇട്ട് ഭംഗിയാക്കിട്ടുണ്ട്. മുറിയുടെ ഒരു വശം ചുവപ്പ് നിറം നൽകി മനോഹരമാക്കിരിക്കുന്നു. രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിലും വീടിന്റെ ഉടമസ്ഥൻ തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

അത്യാവശ്യം എല്ലാം സൗകര്യങ്ങളും നൽകിട്ടുണ്ട്. വ്യത്യസ്തമായ നിറം നൽകി മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റോറേജ് ആവശ്യത്തിനായി വാർഡ്രോബ് നൽകിട്ടുണ്ട്. സാമാന്യ വലിപ്പവും ഓതുക്കവുമുള്ള അടുക്കളയാണ് സജ്ജീകരിച്ചിരിക്കുന്നത്. തീരെ സ്റ്റോറേജ് സർവീസ് നൽകിട്ടില്ല എന്നതാണ് ഏറ്റവും വലിയ കുറവ്. ഭാവിയിൽ ആവശ്യം വരുകയാണെങ്കിൽ ഇനിയുമാവാം എന്നാണ് വീട്ടുക്കാർ പറയുന്നത്. അടുക്കളയുടെ അടുത്ത് തന്നെ ഒരു വർക്ക് ഏരിയയും നൽകിയതായി കാണാം.

  • Location – Cherthala, Alappuzha
  • Owner and Designer – Sumesh
  • Total Area – 1200 SFT
  • Total Cost – 9 Lacs
  • 1) Sitout
  • 2) Living cum Dining Hall
  • 3) 2 Bedroom
  • 4) Master Bedroom + Bathroom
  • 5) Kitchen + Work Area

Rate this post