9.15 ലക്ഷം രൂപയിൽ ഈ വീട് മതിയോ.!? എല്ലാ സൗകര്യങ്ങളോടും കൂടി ഒരു രണ്ട് ബെഡ്‌റൂം അടിപൊളി വീട്.!! | 9.25 Lakh 660 SQFT 2 BHK Home Tour Malayalam

9.25 Lakh 660 SQFT 2 BHK Home Tour Malayalam : സ്വന്തമായ ഒരു വീട്ടിൽ കിടക്കാൻ ആഗ്രെഹിക്കുന്ന ഒരുപാട് പേർ നമ്മളുടെ ഇടയിലുണ്ട്. അങ്ങനെയുള്ളവർക്ക് ഉപകാരപ്രേദമായ വീടിനെ കുറിച്ചാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. 9.15 ലക്ഷം രൂപയ്ക്ക് 660 സക്വയർ ഫീറ്റിൽ പണി കഴിപ്പിച്ച മനോഹരമായ ഭവനത്തെ കുറിച്ചാണ് നമ്മൾ പരിചയപ്പെടുന്നത്. നല്ലൊരു ഡിസൈനാണ് വീടിനു നൽകിരിക്കുന്നത്. മുൻവശത്ത് തന്നെ പർഗോള വർക്ക് ഒക്കെ നൽകി അതിമനോഹരമാക്കിട്ടുണ്ട്.

സ്ഥലത്തിന്റെ പരിമിതിയുള്ളത് കൊണ്ട് ചെറിയയൊരു സിറ്റ്ഔട്ടാണ് നൽകിരിക്കുന്നത്. പ്ലാവിലാണ് വീടിന്റെ പ്രധാന വാതിൽ ചെയ്തിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വളിപ്പമുള്ള സാധാരണ ഹാളാണ് ഇവിടെ നൽകിരിക്കുന്നത്. ബാക്കി വരുന്ന വാതിലുകളും, ജനാലുകളും നിർമ്മിച്ചിരിക്കുന്നത് മഹാഗണി തടിയിലാണ്. വാഷ് ബേസ് വന്നിരിക്കുന്നത് കോർണർ ഭാഗത്താണ്.

ഇവിടെയുള്ള കോമൺ ബാത്‌റൂമിനു ഫൈബർ വാതിലുകളാണ് ചെയ്തിരിക്കുന്നത്. അടുക്കളയിലേക്ക് നീങ്ങുമ്പോൾ അത്യാവശ്യം സ്പേസിലും മനോഹരമായ രീതിയിലുമാണ് ഒരുക്കിരിക്കുന്നത്. ചിമ്മിനി കൂടിയോടുള്ള അടുപ്പാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. അത്യാവശ്യം വർക്കിംഗ്‌ സ്പേസും മറ്റു സൗകര്യങ്ങളോടുള്ള കാര്യങ്ങൾ ഇവിടെ ഒരുക്കിരിക്കുന്നതായി കാണാൻ സാധിക്കും. ഈ വീട്ടിൽ ആകെയുള്ളത് രണ്ട് കിടപ്പ് മുറികളാണ്. മാസ്റ്റർ ബെഡ്‌റൂം പരിശോധിക്കുകയാണെങ്കിൽ പല തലത്തിലുള്ള നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

ചെറിയയൊരു സ്റ്റോറേജ് സ്പേസ് ഇവിടെ കൊടുത്തിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള മുറിയാണ് മാസ്റ്റർ ബെഡ്‌റൂം. രണ്ടാമത്തെ മുറി നോക്കുമ്പോളും ആദ്യം കണ്ട മുറിയുടെ അത്ര സൗകര്യങ്ങൾ ഇല്ലെങ്കിലും വളരെ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്. രണ്ട് പാളികൾ ഉള്ള രണ്ട് ജനാലുകൾ നൽകിട്ടുള്ളതായി കാണാൻ സാധിക്കും. ചുരുങ്ങിയ ചിലവിൽ ഇത്തരമൊരു വീട് ആർക്കും സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

Rate this post