വീടെന്ന സ്വപ്നം ഇനി വിരൽ തുമ്പിൽ!! 7 ലക്ഷത്തിന് ഇങ്ങനെ ഒരു വീട് മതിയോ നിങ്ങൾക്ക്..!? | 7 Lakh Home Tour Malayalam

7 Lakh Home Tour Malayalam : കണ്ടെയ്നർ വീടുകളെ കുറിച്ച് കേട്ടിട്ടുള്ളവർ എത്ര പേരുണ്ട്. അത്തരത്തിലുള്ള ഒരു വീടാണ് പരിചയപ്പെടാൻ പോകുന്നത്. ഒരു ക്ലോസ്ഡ് സിറ്റ്ഔട്ടാണ് ആദ്യം തന്നെ കാണുന്നത്. തറകളിൽ ചെയ്തിരിക്കുന്ന പ്രൊജക്റ്റുകൾ വളരെ മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. എംഎസ് സ്‌ക്വയർ ട്യൂബുകൾ ഉപയോഗിച്ച് ഏരിയ മുഴുവൻ അടച്ചിട്ടുണ്ട്. കണ്ടെയ്നർ വീടുകൾ ആയത് കൊണ്ട് തന്നെ മുഴുവൻ ഇരുമ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഉള്ളിലേക്ക് കയറി വരുമ്പോൾ തന്നെ കമ്പക്ട് ഏരിയയാണ് വരുന്നത്. അവിടെ ആദ്യം തന്നെ കാണാൻ സാധിക്കുന്നത് അടിക്കളയാണ്. കൂടാതെ അലൂമിനിയം ജനലുകളാണ് നൽകിരിക്കുന്നത്. അടുത്ത്തായി വരുന്നത് ലിവിങ് ഏരിയ പോലെ വർക്ക് ഏരിയയാണ്. എസിക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ഇതിനകത്ത് എങ്ങനെ ബാത്റൂം ചെയ്യാൻ സാധിക്കുമെന്നാണ് പലരുടെയും സംശയം.

പൈപ്പ് ഫിറ്റിംഗ്സ് എല്ലാം കൻസീൽഡായിട്ട് നൽകാൻ സാധിക്കുന്നവയാണ്. ഒരു ചെറിയ വീട്ടിൽ എന്തൊക്കെ ആവശ്യങ്ങൾ ഉണ്ടോ അതെല്ലാം ഇവിടെ നൽകിട്ടുണ്ട്. ബാത്‌റൂമിൽ തറകളിൽ ചെയ്തിരിക്കുന്നത് ഫൈബർ മാറ്റാണ്. അലുമിനിയത്തിൽ തന്നെയാണ് വാതിലുകൾ ചെയ്തിരിക്കുന്നത്. കിടപ്പ് മുറിയിലേക്ക് വരുമ്പോൾ 8*8 സൈസാണ് വരുന്നത്. അലുമിനിയത്തിന്റെ ജനാലുകൾ സ്ലൈഡായിട്ടാണ് കൊടുത്തിരിക്കുന്നtത്. കൊതുകളുടെ നെറ്റുകൾ ജനലിൽ ചെയ്തിരിക്കുന്നതായി കാണാം.

ഇവിടെ ഡ്രസിങ് ഏരിയയ്ക്ക് പകരം ഒരു കബോർഡ് കൊടുത്തിട്ടുണ്ട്. അത്യാവശ്യം സ്പേസുമിവിടെയുണ്ട്. ഈ കണ്ടെയ്നർ വീട് മുഴുവൻ ചെയ്തിരിക്കുന്നത് വെറും ഏഴ് ലക്ഷം രൂപയ്ക്കാണ്. ഈ ഏഴ് ലക്ഷം രൂപയ്ക്ക് ഇത്തരമൊരു കണ്ടെയ്നർ വീട് ഈയൊരു തുകയിൽ പണിതെടുക്കാൻ സാധിക്കുമൊ എന്നായിരിക്കും പലരുടെയും മനസ്സിൽ ഉണ്ടാവുന്നത്. ഇരുമ്പ് ആയത് കൊണ്ട് തന്നെ ചൂടിനെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങൾ വീട് നിർമ്മിക്കുമ്പോൾ തന്നെ നൽകുക.വീടെന്ന സ്വപ്നം ഇനി വിരൽ തുമ്പിൽ!! 7 ലക്ഷത്തിന് ഇങ്ങനെ ഒരു വീട് മതിയോ നിങ്ങൾക്ക്..!?