ദോശയ്ക്കും ഇഡ്ഡലിക്കും 4 രുചികരമായ ചട്നികൾ 😋😋 തയ്യാറാക്കാം വെറും 10 മിനിറ്റിൽ!!!

ഇഡ്‌ലിക്കും ദോശക്കും, ഉഴുന്നുവടക്കും എല്ലാം കൂട്ടി കഴിക്കാൻ സ്വാദിഷ്ടമായ 4 തരം ചട്ണികൾ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. “തേങ്ങാ ചമ്മന്തി” പാൻ ചൂടാകുമ്പോൾ തയ്യാറാക്കുന്നതിനായി ഒരു കപ്പു തേങ്ങ ചിരകിയത്, അതെ അളവിൽ വെള്ളം, ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കാം. ഒരു പാൻ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. നന്നായി പൊട്ടി കഴിയുമ്പോൾ 3 വറ്റൽ മുളകും വേപ്പിലയും ചേർത്തിനു ശേഷം അരച്ച് വെച്ചിരിക്കുന്ന തേങ്ങാ കൂടി ഒഴിച്ച് ചെറുതായൊന്നു ചൂടാക്കി എടുത്താൽ തേങ്ങാ ചട്‌ണി റെഡി.

റെഡ് ചട്ണി അഥവാ “തക്കാളി ചട്ണി” എങ്ങനെ പാകം ചെയ്യാമെന്ന് നോക്കാം. പാൻ എടുത്ത് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പകുതി സവാള, ചെറിയ കഷ്ണം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തു കൊടുക്കാം. നന്നായി വഴണ്ട് വരുമ്പോൾ 2 വലിയ തക്കാളി, പുളി ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഉപ്പും മുളക് പൊടിയും കൂട്ടി നന്നായി ഇളക്കാം. അല്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം.

“കപ്പലണ്ടി ചട്ണി” തയ്യാറാകാൻ പാൻ ചൂടായി വരുമ്പോൾ ഒരു കപ്പു പച്ചകപ്പലണ്ടിയും മൂന്നു വറ്റൽമുളകും ചേർത്ത് കൊടുക്കാം. വറുത്തെടുത്തതിന് ശേഷം കപ്പലണ്ടി തൊലികളഞ്ഞതിൽ ചെറിയ കഷ്ണം പുളി, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കാ൦. മറ്റൊരു പാനിൽ ഒരു സ്പൂൺ എള്ളെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു മിക്സ് ചേർത്ത് കൊടുത്താൽ ചട്ണി റെഡി….

20 വെളുത്തുള്ളി, 5 ചെറിയ ഉള്ളി എന്നിവ പാനിൽ എണ്ണ ഒഴിച്ച് വറുത്തെടുക്കാം. മിക്സിയിൽ ഒരു കഷ്ണം വാളൻ പുളിയും വറ്റൽ മുളകും കുറച്ചു വെള്ളവും ചേർത്ത് അരച്ചെടുക്കാം. കടുക് പൊട്ടിച്ചു അരച്ചെടുത്ത ചമ്മന്തിയിലേക്കു ചേർത്ത് കൊടുക്കാം. വെളുത്തുള്ളി ചട്ണി റെഡി. Credit: Fathimas Curry World

തനി നാടൻ മീൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കു :