ഏഴര സെന്റിൽ 4 ബെഡ്‌റൂം ഉള്ള ഒരു ഇരുനില സുന്ദരി വീട്; ആവോളം സ്ഥലവും സുന്ദര ഭവനവും… | 4BHK In A Spacious Plot Malayalam

4BHK In A Spacious Plot Malayalam : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് 7.25 സെന്റിൽ ആവോളം സ്ഥലമുള്ള ഒരു കിടിലൻ വീടാണ്. 2450 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഒരു ബോക്സ്‌ ആകൃതിയാണ് വീടിന്റെ പൂർണരൂപം. വളരെ ചെറിയ സിറ്റ്ഔട്ടും അതുപോലെ ഓപ്പൺ സിറ്റ്ഔട്ടുമാണ് കാണാൻ കഴിയുന്നത്. മുഴുവൻ ഗ്രാനൈറ്റാണ് ഫ്ലോറിൽ ചെയ്തിരിക്കുന്നത്. നല്ലൊരു സ്ഥലമുള്ള ലിവിങ് ഏരിയയാണ് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ കാണാൻ കഴിയുന്നത്.

ഇതേ കാഴ്ച്ചയാണ് ഡൈനിങ് ഏരിയയിലേക്ക് വരുമ്പോളും കാണാൻ സാധിക്കുന്നത്. 8 അല്ലെങ്കിൽ പത്ത് പേർക്ക് ഇരിക്കാൻ കഴിയുന്ന വലിയയൊരു ഡൈനിങ് ഹാളാണ് ഇവിടെ കാണുന്നത്. ഇതിന്റെ അടുത്ത് തന്നെയാണ് ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളും നൽകിരിക്കുന്നത്. ഓപ്പൺ കിച്ചനാണ് ഈ വീട്ടിലും ഒരുക്കിരിക്കുന്നത്. പിവിസി ഉപയോഗിച്ചുള്ള പാർട്ടിഷൻ ഇവിടെ കാണാം. നല്ലൊരു ഡിസൈനിലാണ് പാർട്ടിഷൻ ചെയ്തിരിക്കുന്നത്.

അത്യാവശ്യം സ്ഥല സൗകര്യവും ഒരുപാട് കബോർഡ്‌ വർക്കുകളും ചെയ്തിരിക്കുന്നതായി കാണാം. എൽ ആകൃതിയിലുള്ള മേൽ ഭാഗത്തിനു ഗ്രാനൈറ്റാണ് നൽകിരിക്കുന്നത്. താഴെയും മുകളിലുമായി ഈ വീട്ടിൽ ആകെയുള്ളത് രണ്ട് കിടപ്പ് മുറികളാണ്. ആദ്യ മുറി നോക്കുമ്പോൾ കാഴ്ച്ചയിൽ വലിയ സ്ഥലം അടങ്ങിയ മുറിയാണ് കാണാൻ സാധിക്കുന്നത്. മൂന്ന് പാലികൾ അടങ്ങിയ ഒരു ജനാൽ ഇവിടെ നൽകിട്ടുണ്ട്. എല്ലാ മുറികളിലും അറ്റാച്ഡ് ബാത്രൂം നൽകിട്ടുണ്ട്.

മൂന്നാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ ഒരു ടീവി യൂണിറ്റ് ഉള്ളതായി കാണാം കഴിയും. ബാക്കിയെല്ലാ മുറികളും ഏകദേശം ഒരുപോലെയാണ്. ചെറിയയൊരു ബാൽക്കണി ഏരിയയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. അതിമനോഹരമായ കാഴ്ച്ചകളാണ് ബാൽക്കണിയിൽ നിന്നും നോക്കുമ്പോൾ കാണാൻ സാധിക്കുന്നത്. 7.25 സെന്റിൽ പണിത ഈ വീടിനു ഏകദേശം 89 ലക്ഷം രൂപയാണ് വില വരുന്നത്.