33 ലക്ഷത്തിന് 1500 സ്ക്വയർ ഫീറ്റ് കിടിലൻ നാലുകെട്ട്!! കാണാം 8 സെന്റിൽ തീർത്ത വിസ്മയം… | 33 Lakh 1500 SQFT 3 BHK Home Tour Malayalam

33 Lakh 1500 SQFT 3 BHK Home Tour Malayalam : ഇന്ന് നോക്കാൻ പോകുന്നത് തൃശ്ശൂർ ജില്ലയിലെ ലിൻസൺ സരിത ദമ്പതികളുടെ കിടിലൻ വീടാണ്. ലിൻസൺ തന്നെയാണ് സ്വന്തമായി പ്ലാൻ വരച്ച് ഡിസൈൻ ചെയ്തത്. ഏകദേശം എട്ട് സെന്റിൽ 1500 സ്ക്വയർ ഫീറ്റിൽ മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. വീടിന്റെ പ്രധാന ആകർഷണം മേൽക്കുരയാണ്. പഴയ ഓടുകളാണ് മേൽക്കുരയിൽ ഉപയോഗിച്ചിരിക്കുന്നത്.

പൂർണമായി തുറന്ന രീതിയിലാണ് സിറ്റ്ഔട്ട്‌ ചെയ്തിരിക്കുന്നത്. ഇരുപത് മീറ്റർ ദൂരം വരുന്ന സിറ്റ്ഔട്ടാണ് വീടിനു വേണ്ടി ഒരുക്കിരിക്കുന്നത്. ടൈൽസാണ് ഫ്ലോറുകളിൽ വിരിച്ചിരിക്കുന്നത്. പ്രധാന വാതിൽ ചെയ്തിരിക്കുന്നത് തേക്കിലാണ്. കൂടാതെ ഡബിൾ ഡോറാണ് വരുന്നത്. വാതിൽ തുറന്നു ആദ്യം തന്നെ കാണുന്നത് നടുമുറ്റമാണ്. ഇതിന്റെ ചുറ്റും ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നോർമൽ ലിവിങ് ഏരിയയാണ് വീട്ടിൽ വന്നിരിക്കുന്നത്.

ലിവിങ് ഏരിയയിൽ പ്രയർ യൂണിറ്റ് വന്നിരിക്കുന്നതായി കാണാം. ഡൈനിങ് മേശയിലേക്ക് വരുമ്പോൾ മൂന്ന് ഇരിപ്പിടങ്ങളാണ് വരുന്നത്. കൂടാതെ ഒരു ഭാഗത്ത് വന്നത് ബെഞ്ചാണ്. തേക്കിലാണ് ഇവയൊക്കേ ചെയ്തിരിക്കുന്നത്. 10*9 സൈസിലാണ് അടുക്കളയുടെ ഇടം വരുന്നത്. അടുക്കളയിലെ കൌണ്ടർ ടോപ്പുകൾ എല്ലാം ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിലാണ്. വുഡൻ മാറ്റ് ഫിനിഷിങ് ഫ്ലോർ ആണ് വന്നിരിക്കുന്നത്.

കൂടാതെ ഒരു അടുക്കളയിലെ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയും കാണാം. കിടപ്പ് മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ജിപ്സത്തിന്റെ പ്ലാസ്റ്ററിങ്ങാണ് ചുമരുകളിൽ വന്നിരിക്കുന്നത്. വാർഡ്രോബ് അറ്റാച്ഡ് ബാത്രൂം എന്നിവയെല്ലാം ഇവിടെ കാണാം. മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. അതിലൊന്ന് മാസ്റ്റർ ബെഡ്‌റൂമാണ്. തുടർച്ചയുള്ള കാര്യങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.

Rate this post