മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ ബജറ്റ് ഫ്രണ്ട്‌ലി ഹോം; സൗകര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ… | 3 BHK Home Tour Within 15 Lakhs Malayalam

3 BHK Home Tour Within 15 Lakhs Malayalam : പാലക്കാട് നെല്ലായി എന്ന സ്ഥലത്ത് 15 ലക്ഷം രൂപയുടെ 1000 ചതുരശ്ര അടിയിലുള്ള വീടാണ് നമ്മൾ കൂടുതലായി അടുത്തറിയാൻ പോകുന്നത്. 3BHK ആണ് ഈ വീട്. കൂടാതെ ഒരു അറ്റാച്ഡ് ബാത്രൂം, ഒരു കോമൺ ബാത്രൂം എന്നിവയാണ് ഏറ്റവും വലിയ പ്രേത്യേകത. ഏകദേശം പത്ത് സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 1000 സ്ക്വർ ഫീറ്റായത് കൊണ്ട് തന്നെ ഒരുപാട് സ്ഥലമാണ് മുറ്റത്തുള്ളത്.

വീടിന്റെ പെയിന്റിംഗ് ഏകദേശം വെള്ള നിറത്തിലാണ് ചെയ്തിരിക്കുന്നത്. തരികൾ കൊണ്ടാണ് വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് ജനലിന്റെയും വാതിലുകളുടെയും ഡിസൈൻ ചെയ്തിരിക്കുന്നത്. ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ആദ്യം എത്തുന്നത് ലിവിങ് ഏരിയയിലേക്കാണ്. റൂഫിൽ എൽഇഡി ലൈറ്റുകളും, രണ്ട് വശങ്ങളായി ജനാലുകളുമാണ് നൽകിരിക്കുന്നത്.

ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഏരിയ ഇവിടെ നൽകിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ ഒരു വശത്ത് പൂജ മുറി നൽകിട്ടുണ്ട്. അടുത്തതായി അടിക്കള നോക്കാം. അടുക്കളയ്ക്ക് വാതിൽ നൽകിട്ടില്ല. എൽ ആകൃതിയിൽ ഗ്രാനൈറ്റാണ് മുകളിൽ നൽകിരിക്കുന്നത്. കബോർഡ് വർക്കുകൾ എല്ലാം വന്നിരിക്കുന്നത് അലുമിനിയം ഫാബ്രിക്കേഷനിലാണ്. സ്ഥലപരിമിതി കൊണ്ട് തന്നെയാണ് അടുക്കളയുടെ ആർക്കിടെക്ട് ചെയ്തിരിക്കുന്നത്.

അടുക്കളയുടെ തൊട്ട് പുറകിൽ തന്നെ വർക്ക്‌ ഏരിയ കാണാം. മൂന്ന് കിടപ്പ് മുറികളാണ് ഇവിടെ നൽകിരിക്കുന്നത്. അതിൽ രണ്ടെണം വലിയ സൈസിലും ഒരു മുറി ചെറിയ സൈസിലുമാണ് ഒരുക്കിരിക്കുന്നത്. മൂരികളുടെ വാതിലുകൾ റെഡിമെയ്ഡുകളാണ്. ചെറിയ മുറിയിൽ ഒരു കട്ടിലും, അലമാരയുമാണ് കാണാൻ സാധിക്കുന്നത്. മറ്റ് രണ്ട് മുറികൾ അത്യാവശ്യം സ്പേസ് ഉള്ളതായി കാണാം. രണ്ട് മുറികളിലും രണ്ട് വശങ്ങളായി രണ്ട് ജനാലുകളാണ് കാണാൻ സാധിക്കുന്നത്.