കുഞ്ഞു വിലയിൽ ഒരു വലിയ വീട് വേണോ..!? നാല് സെന്റിൽ തീർത്ത വിസ്മയം കാണാം; ഒരു ഒന്നൊന്നര 3 ബെഡ് റൂം വീട്… | 3 BHK Home Design

3 BHK Home Design : മൂന്ന് ബെഡ്റൂം,ഒരു ഹാൾ,കിച്ചൺ എന്നിവ അടങ്ങുന്ന വളരെ സിമ്പിൾ ആയ ഒരു വീടാണിത്. വളരെ കുറഞ്ഞ സ്ഥലവും വളരെ കുറച്ച് ബഡ്ജറ്റും ഉള്ളവർക്ക് ഈ വീട് ഒരു നല്ല ഓപ്ഷൻ ആണ്.നാല് സെന്റ് സ്ഥലത്ത് 1250 സ്ക്വയർ ഫീറ്റിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 36 ലക്ഷം രൂപയാണ് ഈ വീടിന്റെ ടോട്ടൽ എസ്റ്റിമേറ്റ്. വീടിന്റെ മുന്നിലായി സ്ലൈഡിങ് ഗേറ്റ് കൊടുത്തിരിക്കുന്നു.

വീടിന് ഒരു ചെറിയ സിറ്റൗട്ട് ആണ് പ്രൊവൈഡ് ചെയ്തിരിക്കുന്നത്.മെയിൻ ഡോർ കൊടുത്തിരിക്കുന്നത് ഡബിൾ ഡോർ ആണ് ഇത് ചെയ്തിരിക്കുന്നത് തേക്കിന്റെ തടിയിലാണ്.മുറ്റത്ത് നാച്ചുറൽ സ്റ്റോണും ഗ്രാസും കൊടുത്തിരിക്കുന്നു.ഇത് വീടിന്റെ എക്സ്റ്റേണൽ ഭംഗി കൂട്ടുന്നതിന് സഹായിക്കുന്നു.
ഈ വീടിനുള്ളത് വളരെ ക്യൂട്ട് ആയിട്ടുള്ള ചെറിയ ഒരു ലിവിങ് ഏരിയയാണ്. ഡോർ തുറന്ന് അകത്തേക്ക് കയറുന്നത് ഈ ലിവിങ് ഏരിയയിലേക്കാണ്.

പിന്നീട് കടന്നു ചെല്ലുന്നത് ഒരു ഡൈനിങ് ഹാളിലേക്കാണ് ലിവിങ് ഏരിയയും ഡൈനിങ് ഹാളും തമ്മിൽ വേർതിരിക്കുന്നതിന് മൾട്ടിവുഡ് ഉപയോഗിച്ച് സെപ്പറേഷൻ കൊടുത്തിരിക്കുന്നു. ഡൈനിങ് ഹാൾ ആറുപേർക്ക് സുഖമായിരുന്ന ഭക്ഷണം കഴിക്കാവുന്ന തരത്തിൽ അത്യാവശ്യം വലിയ രീതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഡൈനിങ് ഹാളിന്റെ ഒരു കോർണറിൽ ആയി വാഷ് ബേസിൻ സെറ്റ് ചെയ്തിരിക്കുന്നു.വാഷ്ബേസിന്‍റെ താഴെയായി മൾട്ടിവുഡ് ഉപയോഗിച്ച് ഒരു ചെറിയ സ്റ്റോറേജ് ഏരിയയും കൊടുത്തിരിക്കുന്നു.ഡൈനിങ് ഹാളിൽ തന്നെയാണ് ടിവി യൂണിറ്റ് പ്രൊവൈഡ് ചെയ്തിരിക്കുന്നത്.

വീടിന് മൂന്ന് ബെഡ്റൂമുകൾ ആണ് വരുന്നത് മൂന്നും അറ്റാച്ച്ഡ് ബാത്റൂം വരുന്നവയാണ്.110,1411,12*11 അളവുകളിലാണ് റൂമുകൾ നിർമ്മിച്ചിരിക്കുന്നത്. മറ്റ് സീലിംഗ് വർക്കുകളോ ഒന്നും തന്നെ ഇവിടെ കൊടുത്തിട്ടില്ല. എല്ലാവിധസൗകര്യങ്ങളോടും കൂടി തന്നെയാണ് ബാത്റൂമുകൾ നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മെയിൻ കിച്ചൺ ഡൈനിങ് ഹാളിനോട് ചേർന്നിരിക്കുന്നു. രണ്ടുപേർക്ക് സുഖമായി നിന്ന് ജോലി ചെയ്യാവുന്ന തരത്തിലാണ് കിച്ചണിന്റെ രൂപകല്പന. അവിടെനിന്നും വർക്ക് ഏരിയയിലേക്ക് ഇറങ്ങുന്നു. വളരെ വിശാലമായ ഒരു വർക്ക് സ്പേസ് ആണ് ഈ വീടിന് പ്രൊവൈഡ് ചെയ്തിട്ടുള്ളത്.