പഴമയിലെ ഈ പുതുമ ആരെയും മയക്കും; കുറഞ്ഞ ചിലവിൽ നടുമുറ്റമുള്ള വീട് നമ്മുക്കും പണിയാം… | 2850 SQFT Kerala Traditional Home Tour Malayalam

2850 SQFT Kerala Traditional Home Tour Malayalam : കേരളീയ തനിമയിൽ നിർമ്മിച്ച ഈ വീടിന്റെ മനോഹാരിത വേറെ തന്നെയാണ്. ആരെയും ആകർഷിക്കുന്ന തരത്തിലുള്ള നിർമ്മിതിയാണ് ഈ വീടിന്റെത്. 20 സെന്റ് സ്ഥലത്തായി 2850 സ്ക്വയർ ഫീറ്റിൽ, രണ്ടു നിലകളിലായി നാലു ബെഡ്റൂം, ഹാൾ,കിച്ചൺ എന്നിവ ഉൾപ്പെടുത്തി നിർമ്മിച്ച വീടാണിത്.ഒറ്റനോട്ടത്തിൽ തന്നെ ആരുടെയും മനംമയക്കുന്ന ഭംഗി ഇതിനുണ്ട്.
നടുമുറ്റം ഉൾപ്പെടുത്തിയ നിർമ്മിതി ആയതിനാൽ തന്നെ അന്തരീക്ഷതാപം കുറച്ചുകൊണ്ട് വീടിനുള്ളിലെ തണുപ്പുനില നിർത്താൻ ഇത് സഹായിക്കുന്നു. 2127 സ്ക്വയർ ഫീറ്റിൽ ഗ്രൗണ്ട് ഫ്ലോറും 723 സ്ക്വയർ ഫീറ്റിൽ ഫസ്റ്റ് ഫ്ലോറും ആണ് ഈ വീടിനുള്ളത്.

വീടിന്റെ ഇടതുഭാഗത്തായി കാർപോർച്ച് അറേഞ്ച് ചെയ്തിരിക്കുന്നു.
എൽ ഷേപ്പിലുള്ള സിറ്റൗട്ട് ആണ് ഉള്ളത്.സിറ്റൗട്ടിൽ നിന്നും വീട്ടിലേക്ക് കയറുന്ന മെയിൻ ഡോർ ഡബിൾ ഡോർ ആണ്. ഇത് മണിച്ചിത്രത്താഴ് ആണ് അറേഞ്ച് ചെയ്തിട്ടുള്ളത് . സിറ്റൗട്ടിൽ പതിച്ചിരിക്കുന്നത് ഗ്രാനൈറ്റ് ആണ്. വീടിന്റെ വാതിൽ തുറന്നാൽ നേരെ കാണുന്നത് നടുമുറ്റം. നടുമുറ്റത്തേക്ക് ഒരു ഫോയറുണ്ട്. ഫോയറിൽ മനോഹരമായ ഒരു ആട്ടുതൊട്ടിൽ കൊടുത്തിരിക്കുന്നു. പോയതിന്റെ ഇടതുഭാഗത്തായാണ് ലിവിങ് റൂം കൊടുത്തിരിക്കുന്നത്.ഇവിടെ ഉള്ള സി ഷേപ്പിൽ ഉള്ള സോഫ അറേഞ്ച് ചെയ്തിരിക്കുന്നു.

ഇവിടെ ഉപയോഗിച്ചിരിക്കുന്നത് സീബ്ര കർട്ടൻ ആണ്. ടിവി യൂണിറ്റ് ഈ ഭാഗത്ത് തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത് ഇത് മരത്തിൽ തീർത്തതാണ്. ഡൈനിങ് ഹാളിനെയും ലിവിങ് ഏരിയയും സെപ്പറേറ്റ് ചെയ്യുന്നതിനായി ഒരു പാർട്ടീഷൻ വാൾ കൊടുത്തിട്ടുണ്ട് ഇത് മൾട്ടിവുഡിൽ ആണ് ചെയ്തിരിക്കുന്നത് ഇവിടെ സ്റ്റോറേജ് സ്പേസും അറേഞ്ച് ചെയ്തിരിക്കുന്നു.ഡൈനിങ് ഹാൾ വളരെ വിശാലമായതാണ് അഞ്ചുപേർക്ക് ഇടുന്ന ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള ചെയറും അതിനോട് ചേർന്ന് ഒരു ബെഞ്ചും ചേർന്ന സിറ്റിംഗ് ഏരിയയാണ്. ഡൈനിങ് ഹാളിൽ തന്നെ കോർണറിൽ ആയി വാഷ് ഏരിയ കൂടി അറേഞ്ച് ചെയ്തിട്ടുണ്ട്. ഡൈനിങ് ഹാളിൽ നിന്നും നേരെ മെയിൻ കിച്ചണിലേക്ക് കടക്കുന്നു.

ഇവിടെ സ്റ്റോറേജ് സ്പേസുകൾ എല്ലാം വളരെ കൃത്യമായി തന്നെ അറേഞ്ച് ചെയ്തിട്ടുണ്ട്. മെയിൻ കിച്ചണിന് സമീപമായിത്തന്നെ വർക്ക് ഏരിയയും പ്രൊവൈഡ് ചെയ്തിരിക്കുന്നു. വീടിനുള്ളിൽ ഇൻഡോർ പ്ലാന്റ് വെച്ചിരിക്കുന്നത് വീടിനെ കൂടുതൽ സുന്ദരമാക്കുന്നു. നടുമുറ്റത്തേക്കുള്ള കാഴ്ച അതിമനോഹരം തന്നെ. മഴപെയ്യുമ്പോൾ വീടിനുള്ളിലെ ആംബിയൻസ് തന്നെ മാറുന്നതിന് ഇത് കാരണമാകുന്നു. നടു മുറ്റത്തിന് ചുറ്റുമായി ഇരിക്കാനുള്ള അറേഞ്ച് മെന്റ് ചെയ്തിട്ടുണ്ട്. ഈ വീടിന് ആകെയുള്ളത് നാല് ബെഡ്റൂമുകളാണ് ഗ്രൗണ്ട് ഫ്ലോറിൽ മൂന്നും ഫസ്റ്റ് ഫ്ലോറിൽ ഒന്നും ഇത് നാലും ബാത്ത് അറ്റാച്ച്ഡ് ആണ്. സ്റ്റെയർകേറി മുകളിൽ എത്തുമ്പോൾ അവിടെയും പെട്ടെന്ന് കാണുന്നത് വീടിന്റെ നടുമുറ്റം തന്നെയാണ് ഇതിനു ചുറ്റുമായി സിറ്റിംഗ് ഏരിയ അറേഞ്ച് ചെയ്തിരിക്കുന്നു ഇവിടെ ഒരു ബെഡ്റൂം കൂടാതെ ഒരു പ്രയർ ഹാൾ കൂടെ അറേഞ്ച് ചെയ്തിട്ടുണ്ട്.

Rate this post